കെ.ജി.എഫിനും വിക്രം റോണയ്ക്കുമൊക്കെ ശേഷം കന്നഡയിൽ നിന്ന് മറ്റൊരു പാൻ ഇന്ത്യൻ ചിത്രം കൂടി വരുന്നു. യുവതാരം ധ്രുവ സർജ നായകനാവുന്ന  'കെ.ഡി. ദ ഡെവിൾ', കന്നഡ കൂടാതെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നിവ ഉൾപ്പെടെ അ‌ഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്. പ്രേം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ​ടൈറ്റിൽ ടീസർ ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. കെ.വി.എൻ. ആണ് ചിത്രം നിർമിക്കുന്നത്.

To advertise here,

വിവിധ ഭാഷകളിൽ നിന്നുള്ള സൂപ്പർതാരങ്ങളാണ് ശബ്ദം നൽകിയിരിക്കുന്നത് എന്നതാണ് കെഡി ​ടൈറ്റിൽ ടീസറിന്റെ പ്രത്യേകത. മോഹൻലാലാണ് മലയാളം ടീസറിന് ശബ്ദം നൽകിയിരിക്കുന്നത്. തമിഴിൽ വിജയ് സേതുപതിയും ഹിന്ദിയിൽ സഞ്ജയ് ദത്തും നരേറ്റ് ചെയ്തു. സഞ്ജയ് ദത്ത് ടീസർ ലോഞ്ചിനും എത്തിയിരുന്നു.

1970കളിൽ ബാംഗ്ലൂർ നഗരത്തിൽ ഉണ്ടായിരുന്ന ഗുണ്ടാ സംഘങ്ങളുടെ കഥയാണ് കെ.ഡി. പറയുന്നത്. യഥാർത്ഥ സംഭവങ്ങളെ അ‌ടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ പ്രേം പറഞ്ഞു. ചിത്രത്തിൽ 'കാളി' എന്ന ഗുണ്ടയായാണ് ധ്രുവ സർജ എത്തുക.

വിജയ് ഈശ്വറാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഗീതസംവിധാനം അ‌ർജുൻ ജന്യയും ഛായാഗ്രഹണം വില്ല്യം ഡേവിഡും നിർവഹിക്കുന്നു. എഡിറ്റിങ് -ശ്രീനിവാസ് ബാപു.