ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കാട്ടാളന്' സിനിമയ്ക്ക് തായ്ലൻഡിൽ തുടക്കം കുറിച്ചു. ലോകപ്രശസ്ത തായ്ലൻഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്റെ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് 'കാട്ടാളന്' ഷൂട്ട് ആരംഭിച്ചിരിക്കുന്നത്. തായ്ലൻഡിൽനിന്നുള്ള ദൃശ്യങ്ങളുമായി എത്തിയിരിക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 'ഓങ്-ബാക്കി'ലൂടെ ശ്രദ്ധനേടിയ പോങ് എന്ന ആനയുടെ രംഗങ്ങളുടെ ചിത്രീകരണവും തായ്ലൻഡിൽ നടക്കും.
ആന്റണി വര്‍ഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളത്തില്നിന്നുള്ളവരും പാന്‍- ഇന്ത്യന്‍ താരങ്ങളുമടക്കം വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. പാന്‍- ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങിയ ശ്രദ്ധേയതാരങ്ങളേയും റാപ്പര്‍ ബേബി ജീനിനേയും ഹനാന് ഷായേയും കില്‍ താരം പാര്‍ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിന്‍ എസ്. രാഘവിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധനേടിയിരുന്നു. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ ചടങ്ങോടെയാണ് 'കാട്ടാളന്' സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നത്. 50 കോടി മുതല്‍ മുടക്കിലാണ് ചിത്രമെത്തുന്നത്.
ചിത്രത്തില്‍ പെപ്പെ തന്റെ യഥാര്‍ഥ പേരായ 'ആന്റണി വര്‍ഗ്ഗീസ്' എന്ന പേരില്‍ തന്നെയാണ് എത്തുന്നത്. 'ഓങ്-ബാക്ക് 2', 'ബാഹുബലി-2: കണ്ക്ലൂഷന്', 'ജവാന്', 'ബാഗി 2', 'പൊന്നിയന്‍ സെല്വന് പാര്‍ട്ട് 1' തുടങ്ങിയ ശ്രദ്ധേയസിനിമകള്ക്ക് ആക്ഷന്‍ ഒരുക്കിയ ലോകപ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കാനായി എത്തുന്നത്.
പാന്‍- ഇന്ത്യന്‍ ലെവല്‍ ആക്ഷന്‍ ത്രില്ലര്‍ മാസ്സ് ചിത്രത്തില്‍ കന്നഡയിലെ ശ്രദ്ധേയ സംഗീതസംവിധായകന് അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റര്‍ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'കാട്ടാളനു'ണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. ഐഡന്റ് ലാബ്സ് ആണ് ടൈറ്റില്‍ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകന്‍ രെണദേവാണ് ഡിഒപി. എം.ആര് രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി.
പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ദീപക് പരമേശ്വരന്, സൗണ്ട് ഡിസൈനര്‍: കിഷാന്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്, മേക്കപ്പ്: റോണക്സ് സേവ്യര്‍, സ്റ്റില്‍സ്: അമല്‍ സി. സദര്‍, കോറിയോഗ്രാഫര്‍: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Antony Varghese Pepe starrer `Kattalan` has commenced filming in Thailand under the direction of Paul George
Published: 30 Sept 2025, 04:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented