മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമെ ഒട്ടേറെ നടീനടന്മാരെയും ഉൾപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ബെംഗളൂരുവും കേരളവുമാണ് പ്രധാന ലൊക്കേഷനുകൾ.

നിരവധി കവർ സോങ്ങുകളിലൂടെ ശ്രദ്ധേയനായ ഗായകനും നടനുമായ അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനായി എത്തുന്ന ചിത്രം 'ദിൽ' ജൂലൈ 6-ന് ബെംഗളൂരുവിൽ ചിത്രീകരണം ആരംഭിക്കും. പ്രണയത്തിനും പ്രതികാരത്തിനുമിടയിലെ പോരാട്ടമാണ് ചിത്രം പറയുന്നത്.
മനുഷ്യബന്ധങ്ങളിലെ വിശ്വാസവും അവിശ്വാസവുമൊക്കെ പ്രമേയമായി വരുന്ന 'ദിൽ' ഒരു ഇമോഷണൽ സസ്‌പെൻസ് ത്രില്ലറാണ്. വിശ്വസിച്ച ഒരാളിൽ നിന്നുള്ള വഞ്ചന മറ്റൊരാളുടെ ജീവിതത്തെ എത്രമാത്രം തീവ്രമായി ബാധിക്കുമെന്ന യാഥാർഥ്യമാണ് ചിത്രം ചൂണ്ടിക്കാട്ടുന്നതെന്ന് സംവിധായകനും നായകനുമായ അക്ഷയ് അജിത്ത് പറഞ്ഞു. മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന അക്ഷയ് അജിത്ത് മലയാളം, തമിഴ് ഗാനങ്ങളുടെ കവർ സോങ്ങുകൾ ഒരുക്കി ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്ന ഗായകനാണ്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമെ ഒട്ടേറെ നടീനടന്മാരെയും ഉൾപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ബെംഗളൂരുവും കേരളവുമാണ് പ്രധാന ലൊക്കേഷനുകൾ.
ബാനർ: സിനി സൗത്ത് പ്രൊഡക്ഷൻസ്, സംവിധാനം: അക്ഷയ് അജിത്, കഥ: സജി ബേബി, ഛായാഗ്രഹണം: അജിത് തോമസ്, അസോസിയേറ്റ് സംവിധായകർ: ജിൻസ് & മാർട്ടിൻ, സഹസംവിധായകർ: എൽദോസ്, ജെയിംസ്, ശരത്, കലാസംവിധാനം: ജീവമോൻ, വസ്ത്രാലങ്കാരം: സൂര്യ, മേക്ക്അപ്പ്: റൊണക്‌സ്, നൃത്തസംവിധാനം: പ്രമേഷ്, ആക്ഷൻ സംവിധാനം: കലൈ കിങ്സൺ, സംഗീതം: ഗോപി സുന്ദർ, സിവിൻ എഡിറ്റർ അസിസ്റ്റന്റ്: ടൈറ്റസ്, പ്രൊഡക്ഷൻ കൺട്രോളർ: സജി പുതുപ്പള്ളി, പി.ആർ.ഒ: പി.ആർ. സുമേരൻ, സ്റ്റിൽസ്: സന്തോഷ്, ലൊക്കേഷൻ മാനേജർമാർ: സുനിൽ, ബാബു.
Content Highlights: Popular singer and actor Akshay Ajith is making his directorial debut with the upcoming movie titled 'Dil', in which he also plays the lead role. The film is touted to be an emotional suspense thriller that revolves around the core themes of love, revenge, trust, and betrayal in relationships. The official shooting of the movie is scheduled to commence on July 6, 2026, with major locations set across Bengaluru and Kerala. Produced under the banner of Cine South Productions, the film features a story by Saji Baby and a musical score composed by Gopi Sundar. The project features a star-studded cast including prominent Malayalam actors along with several other fresh and experienced talents
Published: 02 Jul 2026, 03:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented