
ബെംഗളൂരു: സിനിമാമേഖലയിൽ പുതിയ നയത്തിന് രൂപം നൽകാൻ സർക്കാരിന്റെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. സിനിമാ നിർമാണത്തിന് നൽകുന്ന സബ്‌സിഡി വർധിപ്പിക്കുമെന്നും ഫിലിം ആർക്കൈവിന് രൂപം നൽകുമെന്നും ഈ വർഷം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നൽകാൻ നടപടിയെടുക്കുമെന്നും ഉറപ്പു നൽകി. നിർദിഷ്ട ഫിലിം സിറ്റി നിർമിക്കാൻ ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് ഫണ്ടനുവദിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഈ ഉറപ്പു നൽകിയത്. ചേംബർ പ്രസിഡന്റ് നടി ജയമാലയുടെ നേതൃത്വത്തിലാണ് പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടത്.
കന്നഡ സിനിമാ വ്യവസായത്തിന്റെ വികസനത്തിന് സർക്കാരിന്റെ പിന്തുണയഭ്യർഥിച്ചുള്ള നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. സർക്കാർ ഉടമസ്ഥതയിൽ ഒ.ടി.ടി. പ്ലാറ്റ് ഫോം ആരംഭിക്കുക, സാമ്പത്തിക സഹായം വർധിപ്പിക്കുക, സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യുക, സിംഗിൾ സ്‌ക്രീൻ തിയേറ്ററുകൾ അപ്‌ഗ്രേഡ് ചെയ്യാൻ സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിൽ ഉൾപ്പെടുത്തി.
Content Highlights: Increase in state film production subsidies, Establishment of a dedicated state-owned OTT platform, Formation of a film archive and Film City project funding, Amendment of the Cinematograph Act, Upgrading single-screen theaters across Karnataka
Published: 02 Jul 2026, 07:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented