കന്നട സിനിമയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ 'കാന്താര' സിനിമയുടെ രണ്ടാം ഭാഗം കാന്താര ചാപ്റ്റര്‍ 1, ഒക്ടോബര്‍ 2 ന് തീയേറ്ററുകളില്‍ എത്തും. സിനിമയുടെ കേരളത്തിലെ വിതരണ അവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സ്വന്തമാക്കിയിരിക്കുകയാണ്.
ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ കാന്താര, കെ.ജി.എഫ് ചാപ്റ്റര്‍ 2, 777 ചാര്‍ലി, സലാര്‍: പാര്‍ട്ട് 1 തുടങ്ങി തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകള്‍ കേരളത്തില്‍ എത്തിച്ചത് പ്രിത്വിരാജ് പ്രൊഡക്ഷന്‍സ് തന്നെയാണ്. രാജ്യത്തെ മറ്റു ഭാഷയിലെ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു പാന്‍-ഇന്ത്യന്‍ ബ്രാന്‍ഡ് ആയി ഇന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് മാറിയിരിക്കുന്നു.
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് 2022-ല്‍ പുറത്തിറങ്ങിയ കാന്താര ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍.
ഏറെ പ്രതീക്ഷയോടെയാണ് കാന്താര: ചാപ്റ്റര്‍ 1-നായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാകും കാന്താരയുടെ തുടര്‍ച്ചയില്‍ കാണാന്‍ കഴിയുക. 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്.
Content Highlights: Kantara Chapter 1 prequel hits theaters October 2, 2025
Published: 06 Sept 2025, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented