മംഗളൂരു: കാന്താര സിനിമയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണസംഘാംഗമായ മലയാളി യുവാവ് കൊല്ലൂരിൽ സൗപർണിക നദിയിൽ മുങ്ങിമരിച്ചു. വൈക്കം ടിവി പുരം റോഡിൽ പള്ളിപ്രത്തുശ്ശേരി മൂശാരിത്തറയിൽ എം.എഫ്.കപിൽ (33) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.45-നായിരുന്നു സംഭവം. കാൽവഴുതി സൗപർണിക നദിയിലേക്ക് വീഴുകയായിരുന്നുവെന്ന് കൊല്ലൂർ പോലീസ് അറിയിച്ചു.
മൃതദേഹം കുന്ദാപുര സർക്കാർ ആശുപത്രിയിൽ. അച്ഛൻ: ഫൽഗുണൻ. അമ്മ: രേണുക, സഹോദരി: രേഷ്മ.
Content Highlights: Kantara 2 Crew Member Drowns in Kollur
Published: 07 May 2025, 09:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented