കമൽഹാസനെ നായകനാക്കി ശങ്കർ ഒരുക്കിയ 'ഇന്ത്യൻ 2'വിൻ്റെ ദെെർഘ്യം വെട്ടിച്ചുരുക്കി. ചിത്രം റിലീസിനെത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് ദെെർഘ്യം കുറച്ചിരിക്കുന്നത്. 12 മിനിറ്റ് ദെെർഘ്യം കുറച്ചുവെന്ന് നിർമാതാക്കൾ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.
'ഇന്ത്യൻ 2' തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തിൻ്റെ ദെെർഘ്യത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ചകൾ നടത്തിയിരുന്നു. 'നിങ്ങൾ പറഞ്ഞത് ഞങ്ങൾ കേട്ടു' എന്ന പ്രസ്താവനയോടെയാണ് ചിത്രത്തിൻ്റെ ദെെർഘ്യം വെട്ടിച്ചുരുക്കിയ വിവരം അണിയറപ്രവർത്തകർ അറിയിച്ചത്. പുതിയ പതിപ്പ് ചൊവ്വാഴ്ച മുതൽ പ്രദർശനമാരംഭിച്ചിട്ടുണ്ട്.
200 കോടിയോളം രൂപ മുതൽ മുടക്കിലാണ് ഉലകനായകൻ കമല്‍ഹാസനെ നായകനാക്കി ശങ്കർ ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്. 15 കോടിയായിരുന്നു ആദ്യ ഭാഗത്തിന്‍റെ നിർമ്മാണ ചിലവ്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്.
ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്.
Content Highlights: Kamal Haasan Shankar movie Indian 2 trimmed
Published: 17 Jul 2024, 08:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented