
വിവാദപ്രസ്താവനയ്ക്ക് പിന്നാലെ കമല്‍ ഹാസന്‍- മണിരത്‌നം ചിത്രം 'തഗ് ലൈഫി'ന് കര്‍ണാടകയില്‍ വിലക്ക് ഭീഷണി. വിവാദപരാമര്‍ശത്തില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ കമല്‍ ഹാസന്റെ ചിത്രങ്ങള്‍ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് കന്നഡ- സാംസ്‌കാരികമന്ത്രി ശിവരാജ് എസ്. തങ്കടഗി കത്തുനല്‍കി. കമല്‍ ഹാസന്റെ പ്രസ്താവന കന്നഡ സംസാരിക്കുന്നവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് കത്തില്‍ പറയുന്നു.
'ഭാഷയ്ക്കും മണ്ണനും ജലത്തിനുമെതിരെ സംസാരിക്കുന്ന ആരോടും ക്ഷമിക്കില്ല. അയാള്‍ എത്രവലിയവനാണെങ്കിലും ശരി. ഇനി കമല്‍ ഹാസന്‍ ആണെങ്കില്‍ പോലും. കന്നഡയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ അദ്ദേഹം ഉടന്‍ മാപ്പു പറയണം. കര്‍ണാടകയിലെ ജനങ്ങളോടും കന്നഡിഗരോടും മാപ്പുപറയുകയല്ലാതെ അദ്ദേഹത്തിന് മുന്നില്‍ മറ്റുവഴികളില്ല', മന്ത്രി പറഞ്ഞു.
കമല്‍ ഹാസന്‍ ചിത്രങ്ങള്‍ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക രക്ഷന വേദികെ എന്ന സംഘടന ഫിലിം ചേംബര്‍ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ചു. പിന്നാലെ, പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ കമല്‍ ഹാസന് ഫിലിം ചേംബര്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചുവെന്നാണ് വിവരം. മാപ്പു പറഞ്ഞില്ലെങ്കില്‍ 'തഗ് ലൈഫ്' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് നിരോധനം എന്ന കന്നഡ അനുകൂല സംഘടനകളുടെ ആവശ്യത്തിനൊപ്പം നില്‍ക്കുമെന്ന് ചേംബര്‍ വ്യക്തമാക്കിയതായാണ് സൂചന.
അതേസമയം, കന്നഡ സിനിമാ മേഖലയ്ക്ക് മുന്നറിയിപ്പുമായി ഡിഎംകെ ഘടകകക്ഷിയായ തമിഴക വാഴ്‌വുറിമയ് കക്ഷി നേതാവും എംഎല്‍എയുമായ ടി. വേല്‍മുരുകന്‍ രംഗത്തെത്തി. കമല്‍ ഹാസന്‍ ചിത്രം 'തഗ് ലൈഫ്' കര്‍ണാടകയില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ കന്നഡ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വേല്‍മുരുകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Content Highlights: Kamal Haasan`s film faces a ban in Karnataka after a controversial statement
Published: 29 May 2025, 04:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented