
സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ അധിക്ഷേപം നേരിടുന്ന നടന് കൈലാഷിന് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍. അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന് സി എന്ന സിനിമയില്‍ കൈലാഷിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നതിന് പിന്നാലെയാണ് പരിഹാസങ്ങള്‍ ശക്തമായത്. സംവിധായകരായ അരുണ്‍ ഗോപി, മാര്‍ത്താണ്ഡന്‍ നടന്മാരായ അപ്പാനി ശരത്, നന്ദന് ഉണ്ണി എന്നിവര്‍ കൈലാഷിനെ പിന്തുണച്ച് രംഗത്ത് വന്നു.
'കൈലാഷ് എന്ന നടന് 10 വര്‍ഷമായി ഇന്‍ഡസ്ട്രിയിലുണ്ട്. ലാല്‍ ജോസ് സാര്‍ സംവിധാനം ചെയ്ത നീലത്താമര എന്ന മികച്ച ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. രണ്ട് സിനിമകളാണ് ഞാന്‍ അദ്ദേഹത്തോടൊപ്പം ചെയ്തത്. അതില്‍ രണ്ടാമത്തേതാണ് മിഷന് സി. വ്യക്തിപരമായി അദ്ദേഹത്തിനെ എനിക്ക് നന്നായി അറിയാം.
Read More: ഒരാളുടെ ജീവിതം നശിപ്പിക്കുന്നതാണോ തമാശ?; കൈലാഷിന് പിന്തുണയുമായി അപ്പാനി ശരത്
വളരെയേറെ കഠിനാധ്വാനം ചെയ്യുന്ന അര്‍പ്പണബോധമുള്ള ഒരു നടനാണ് അദ്ദേഹം. മിഷന് സിയില്‍ അദ്ദേഹം ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് ചാടുന്ന ഒരു രംഗം പോലുമുണ്ട്. പെര്ഫക്ഷന് വേണ്ടി ഡ്യൂപ്പ് പോലും ഇല്ലാതെയാണ് അദ്ദേഹം ചെയ്തത്.
അദ്ദേഹം ഒരു ആര്‍ട്ടിസ്റ്റാണ്. ഞങ്ങള്‍ എല്ലാവരെപ്പോലെയും നിലനില്‍പ്പിനായി സിനിമകള്‍ ചെയ്യുന്നു. അല്ലാതെ എന്തു തെറ്റാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ സിനിമകള്‍ കാണണമെന്ന് അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. വേണമെങ്കില്‍ കാണാം, കാണാതിരിക്കാം. എന്തടിസ്ഥാനത്തിലാണ് ഈ പരിഹാസം. ഇത്തരം പരിഹാസങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റിന്റെ ജീവിതത്തെ എത്രത്തോളം മോശമായി ബാധിക്കുമെന്ന് ഇവര്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഇതൊന്നും ശരിയല്ലെന്നാണ് എനിക്ക് പറയാനുള്ളത്. സിനിമ മോശമാണെങ്കില്‍ വിമര്‍ശിക്കാം, എന്നാല്‍ ഒരു വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ആര്‍ക്കും അധികാരമില്ല. അത് തെറ്റാണെന്ന് തിരിച്ചറിയണമെന്നതാണ് എനിക്ക് പറയാനുള്ളത്''- അപ്പാനി ശരത് മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
അരുണ്‍ ഗോപി: പ്രിയപ്പെട്ട കൈലാഷിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍... സന്തോഷത്തോടെ അഭിമാനത്തോടെ പങ്കുവയ്ക്കുന്നു... പലര്‍ക്കും ഇതൊക്കെ നേരമ്പോക്കുകള്‍ ആകും. അടച്ചിട്ട മുറിയിലിരുന്നു മറ്റൊരാളെ മുറിപ്പെടുത്താന്‍ പാകത്തില്‍ വാക്കുകള്‍ വെറുതെ സോഷ്യല്‍ മീഡിയയിലെഴുതി വിട്ടാല്‍ ഒരു ദിവസം ആ ചീഞ്ഞ മനോരോഗ മനസ്സിന് ആശ്വാസം കിട്ടുമായിരിക്കും... അതിനപ്പുറമാണ് സിനിമ എന്നത് പലര്‍ക്കും... മനസിലാക്കേണ്ട ഉപദ്രവിക്കാതിരിക്കാനുള്ള മാന്യത കാട്ടണം... അപേക്ഷയാണ്
ജി. മാര്‍ത്താണ്ഡന്‍: കളിയാക്കുന്നവര്‍ ജീവിതകാലം മുഴുവന്‍ അതു തുടര്‍ന്നുകൊണ്ടേയിരിക്കും അവര്‍ക്ക് അതു മാത്രമെ അറിയു..കൈലാഷ് പ്രേക്ഷകരുടെ സപ്പോര്‍ട്ടുള്ള മികച്ച കലാകാരനാണ് നീ പൊളിക്കു മുത്തേ...
നന്ദന് ഉണ്ണി: ഞാന്‍ ഇതേ വരെ പരിചയപ്പെടാത്ത ഒരാള്‍ ആണ് കൈലാഷ് ബ്രോ... അദ്ദേഹത്തിന് എതിരെ ഉള്ള ഈ സൈബര്‍ അറ്റാക്ക് വളരെ വേദന ഉളവാക്കുന്നു... വന്ദിച്ചിലിലും നിന്ദിക്കാതെ ഇരുന്നൂടെ സുഹൃത്തുക്കളേ..
Content Highlights: Kailash Actor Mission C Movie Poster Trolls, Film industry support actor
Published: 13 Apr 2021, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented