
സ്വര്‍ണക്കടത്ത് കേസില്‍ ഭര്‍ത്താവ് അരുണ്‍ അറസ്റ്റിലായെന്ന വ്യാജവാര്‍ത്തക്കെതിരേ നടി ജ്യോതികൃഷ്ണ. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ലൈവില്‍ എത്തിയാണ് ജ്യോതികൃഷ്ണ വ്യാജവാര്‍ത്തക്കെതിരെ പ്രതികരിച്ചത്. ലെെവിനിടെ ഭര്‍ത്താവ് അരുണ്‍ രാജയെ ക്യാമറയ്ക്ക് മുന്നിൽ കൊണ്ടുവരികയും ചെയ്തു.
വ്യാജപ്രചരണത്തിനെതിരെ ദുബായ് പൊലീസിലും കേരളത്തിലും പരാതി നല്‍കിയിട്ടുണ്ടെന്നും ജോതി കൃഷ്ണ കൂട്ടിച്ചേർത്തു.
ജ്യോതികൃഷ്ണയുടെ വാക്കുകൾ:
ഇന്ന് രാവിലെ മുതല്‍ ഫോണ്‍ വിളിയും മെസേജുമായിരുന്നു. ഒരു സുഹൃത്താണ് എനിക്ക് യൂട്യൂബ് ലിങ്ക് അയച്ചു തന്ന് എന്താണ് സംഭവം എന്ന് ചോദിച്ചത്. പത്ത് മിനിറ്റ് മുമ്പ് വരെ എന്റെയടുത്ത് കിടന്നയാളെ ഇത്രയും പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്‌തോ. നോക്കിയപ്പോല്‍ അദ്ദേഹം ലിവിങ് റൂമിലുണ്ട്.
‘എന്റെ ചേട്ടാ, കുറച്ചൊക്കെ അന്വേഷിച്ച് വാര്‍ത്ത കൊടുത്തു കൂടെ. രാവിലെ മുതല്‍ കേള്‍ക്കുന്ന കാര്യമാണ് നടി ജ്യോതികൃഷ്ണയുടെ ഭര്‍ത്താവ് അരുണ്‍ സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായി, നടി രാധികയുടെ സഹോദരന്‍ പിടിയിലായി എന്നൊക്കെ. സെപ്റ്റംബർ എട്ടിനാണ് സംഭവം. ആ കുടുംബം കഷ്ടപ്പെടുകയാണ് എന്നൊക്കെയായിരുന്നു വാർത്തകൾ. ഇതാ നിൽക്കുന്നു ആ മനുഷ്യൻ.
കുറേ കാലം സോഷ്യല്‍ മീഡിയ എന്നെ നല്ല രീതിയില്‍ കൊന്നിട്ടുണ്ട്. ഇപ്പോൾ എല്ലാത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ഞാൻ. ഞങ്ങള്‍ ദുബായിലാണ്. സന്തോഷത്തോടെ ജീവിക്കുന്നു. ഈ കേസുമായി ഞങ്ങള്‍ക്ക് ബന്ധമില്ല. ദുബായ് പൊലീസിലും നാട്ടിലും പ്രചരണങ്ങൾക്കെതിരേ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതൽ ഒന്നും പറയുന്നില്ല- ജ്യോതികൃഷ്ണ പറയുന്നു.
വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് ജ്യോതികൃഷ്ണ. രാധികയുടെ സഹോദരന്‍ അരുണ്‍ രാജയെയാണ് ജ്യോതികൃഷ്ണ വിവാഹം ചെയ്തത്. ലെെഫ് ഓഫ് ജോസൂട്ടി, ആമി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.
Content Highlights: jyothi krishna actor files complaint against fake news about husband Arun Anand Raja, gold smuggling case
Published: 23 Sept 2020, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented