സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന്‍ രചിച്ചു സംവിധാനം ചെയ്ത 'ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ട്രെയ്ലര്‍ പുറത്ത് വന്നു 24 മണിക്കൂര്‍ ആവുമ്പോഴും യൂട്യൂബിലും സമൂഹ മാധ്യമങ്ങളിലും ട്രെയ്ലര്‍ ട്രെന്‍ഡിങ് ആയി നില്‍ക്കുകയാണ്.
സീ മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത ട്രെയ്ലര്‍ 4 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് യൂട്യൂബില്‍ നിന്ന് മാത്രം ഇതിനോടകം നേടിയത്. ജൂലൈ 17നു ആഗോള റിലീസായെത്തുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് നാളെ മുതല്‍ ആരംഭിക്കും.
കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് സേതുരാമന്‍ നായര്‍ കങ്കോള്‍ ആണ്. പ്രേക്ഷകരില്‍ ആകാംക്ഷയും ആവേശവും നിറക്കുന്ന ഒരു മാസ്സ് ലീഗല്‍/കോര്‍ട്ട് റൂം ത്രില്ലര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സുരേഷ് ഗോപി ഡേവിഡ് ആബേല്‍ ഡോണോവന്‍ എന്ന വക്കീല്‍ കഥാപാത്രമായി വേഷമിടുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്‍, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് നായികാ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിരിക്കുന്നത്. വമ്പന്‍ കാന്‍വാസില്‍ കഥ പറയുന്ന ചിത്രം വളരെ ശക്തമായ ഒരു വിഷയമാണ് ചര്‍ച്ച ചെയ്യുന്നതെന്ന് ട്രെയ്ലര്‍ കാണിച്ചു തരുന്നു. പ്രേക്ഷകരില്‍ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങള്‍, ഇന്‍വെസ്റ്റിഗേഷന്‍ രംഗങ്ങള്‍, ആക്ഷന്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍, ഡ്രാമ എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും കഴിഞ്ഞ ദിവസം വന്ന ട്രെയ്ലര്‍, നേരത്തെ വന്ന ടീസര്‍ എന്നിവ സൂചന നല്‍കുന്നുണ്ട്.
ആരാധകര്‍ക്കും സിനിമ പ്രേമികള്‍ക്കും ആവേശം പകരുന്ന രീതിയിലാണ് സുരേഷ് ഗോപിയെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ 253-മത് ചിത്രമായി എത്തുന്ന 'ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള' മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ആഗോള റിലീസായി എത്തുക.
അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ, രതീഷ് കൃഷ്ണ, ഷഫീര്‍ഖാന്‍, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായര്‍, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- സജിത് കൃഷ്ണ, കിരണ്‍ രാജ്, ഹുമയൂണ്‍ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്ചാത്തല സംഗീതം- ജിബ്രാന്‍, സംഗീതം- ഗിരീഷ് നാരായണന്‍, മിക്‌സ്- അജിത് എ ജോര്‍ജ്, സൌണ്ട് ഡിസൈന്‍- സിങ്ക് സിനിമ, കലാസംവിധാനം- ജയന്‍ ക്രയോണ്‍, ചീഫ് അസോസിയേറ്റ്‌സ്- രജീഷ് അടൂര്‍, കെ. ജെ. വിനയന്‍, ഷഫീര്‍ ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അമൃത മോഹനന്‍, സംഘട്ടനം - മാഫിയ ശശി, ഫീനിക്‌സ് പ്രഭു, രാജശേഖര്‍, നൃത്തസംവിധാനംഃ സജിന മാസ്റ്റര്‍, വരികള്‍- സന്തോഷ് വര്‍മ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങള്‍- അരുണ്‍ മനോഹര്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, അസ്സോസിയേറ്റ് ഡിറക്ടര്‍സ്- ബിച്ചു, സവിന്‍ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്‌സ്- ഐഡന്റ് ലാബ്‌സ്, ഡിഐ- കളര്‍ പ്ലാനറ്റ്, സ്റ്റില്‍സ്- ജെഫിന്‍ ബിജോയ്, മീഡിയ ഡിസൈന്‍- ഐഡന്റ് ലാബ്‌സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍- ഡ്രീം ബിഗ് ഫിലിംസ്, ഓണ്‍ലൈന്‍ പ്രൊമോഷന്‍- ആനന്ദു സുരേഷ്, ജയകൃഷ്ണന്‍ ആര്‍. കെ., വിഷ്വല്‍ പ്രമോഷന്‍- സ്നേക് പ്ലാന്റ് എല്‍എല്‍സി, പിആര്‍ഒ- വൈശാഖ് സി വടക്കെവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Advance booking for the film 'JSK- Janaki. v vs State of Kerala' starts tomorrow
Published: 15 Jul 2025, 06:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented