പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയും നടനുമായ രമേഷ് പിഷാരടിയെ കോമാളിയെന്ന് പരിഹസിച്ച സിപിഎം നേതാവ് തോമസ് ഐസക്കിനെതിരേ നടൻ ജോയ് മാത്യു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രൂക്ഷപരാമർശമാണ് ജോയ് മാത്യു തോമസ് ഐസക്കിനെതിരേ നടത്തിയത്. കുടുംബത്തെ അമേരിക്കയിലേക്കയച്ച് നാട്ടിൽ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി എന്നായിരുന്നു ജോയ് മാത്യുവിന്റെ ചോദ്യം.
'വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി? അതോ ഭാര്യയെയും മകളേയും അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി?', എന്നായിരുന്നു ജോയ് മാത്യുവിന്റെ ചോദ്യം.
'കോമാളി വേഷം കെട്ടിനടക്കുന്ന നടന്മാരെ ഒരുദിവസംകൊണ്ടുപോയിവെച്ചിട്ട് അയ്യോ ഞങ്ങൾക്ക് വോട്ടുകിട്ടുന്നില്ല, ഞങ്ങടെ വോട്ട് എൽഡിഎഫ് ഭിന്നിപ്പിക്കാൻ പോകുന്നു എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ', എന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമർശം.
ഇതിന് മറുപടിയുമായി രമേഷ് പിഷാരടി എത്തിയതിന് പിന്നാലെ തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചിരുന്നു. സംസ്കാരം സമരംചെയ്താൽ കിട്ടില്ലെന്നും തോമസ് ഐസക്കിന് മറുപടി നൽകാനില്ലെന്നുമായിരുന്നു പിഷാരടിയുടെ മറുപടി. അവനവനൊപ്പമല്ലാത്തവരെല്ലാം വെറുക്കപ്പെടേണ്ടവരാണ് എന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും പിഷാരടി ചോദിച്ചിരുന്നു.
പിന്നാലെയാണ് തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചത്. തന്റെ പരാമർശം രമേഷ് പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദം അറിയിക്കുന്നുവെന്നും പിഷാരടിയുടെ അഭിനയ മികവിനേക്കുറിച്ച് മോശമായി ഒന്നും പറയാനല്ല താൻ ഉദ്ദേശിച്ചതെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാക്കുകൾ.
Content Highlights: Joy Mathew criticizes Thomas Isaac for his 'comedian' remark against Ramesh Pisharody. Isaac questioned Pisharody's involvement in politics. Joy Mathew highlights the hypocrisy of leaders with families in the US criticizing imperialism. Thomas Isaac eventually expressed regret over his comments after Pisharody's response
Published: 23 Mar 2026, 01:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented