കടലിന്റെ പശ്ചാത്തലത്തില്‍, പ്രണയവും സസ്‌പെന്‍സും സമന്വയിപ്പിച്ച് ഒരുക്കിയ ഫാമിലി ത്രില്ലര്‍ മൂവി 'ജോഷ്വാ' പ്രദര്‍ശനത്തിന്. സിനിമ എന്ന മാധ്യമം കുട്ടികളുടെ മനസ്സില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നും ചിത്രം സംവദിക്കുന്നു.

To advertise here,

മാസ്റ്റര്‍ ഏബല്‍ പീറ്ററാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുത്. കൂടാതെ പ്രിയങ്കാ നായര്‍, ഹേമന്ത് മേനോന്‍, ഫെബിന്‍, അനുട്രെസ്സ, ആനന്ദ്, ദിനേശ് പണിക്കര്‍, മങ്കാമഹേഷ്, അനില്‍ പപ്പന്‍, രാജ്കുമാര്‍, തിരുമല രാമചന്ദ്രന്‍, രാജ്‌മോഹന്‍, സാബു വിക്രമാദിത്യന്‍, അഞ്ജുനായര്‍, അലക്‌സ് കോയിപ്പുറത്ത് തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.

പീറ്റര്‍ സുന്ദര്‍ദാസാണ് രചനയും സംവിധാനവും. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം എസ്. ലോവലും എഡിറ്റിംഗ് രതീഷ് മോഹനും നിര്‍വഹിച്ചിരിക്കുന്നു. ദി എലൈവ് മീഡിയ നിര്‍മിച്ചിരിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് വൈശാലി ഫിലിംസ് ആണ്.

Content Highlights: Joshua Movie, Malayalam New Thriller Movie, Priyanka Nair