-
ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ സിനിമാത്തിരക്കുകൾ വിട്ട് ഒഴിവുസമയം ലഭിച്ച ജോജു ജോർജ് വീട്ടിൽ വെറുതെയിരുന്നില്ല. ചെറിയൊരു പച്ചക്കറിത്തോട്ടമുണ്ടാക്കുകയും മൃഗങ്ങളെ വളർത്താനും തുടക്കമിട്ടുവെന്നു പറയുകയാണ് നടൻ. കൃഷിയുടെ ചില ചിത്രങ്ങളും ജോജു ഫെയ്സ്ബുക്കിലൂടെ പങ്കുവെക്കുന്നുണ്ട്.
രണ്ട് വെച്ചൂർ പശുക്കളും ഒരാടും നാടൻ കോഴിയും മീനും കുറേ പച്ചക്കറികളുമുണ്ടെന്ന് ജോജു. തിരക്കഥാകൃത്ത് സജീവ് പാഴൂരാണ് തനിക്ക് പ്രചോദനമേകിയതെന്നും അദ്ദേഹത്തിന്റെ വീട്ടിൽ ഭംഗിയുള്ള പച്ചക്കറിത്തോട്ടമുണ്ടെന്നും പച്ചക്കറികളോ മീനോ ഒന്നും പുറമെ നിന്നും വാങ്ങാറില്ലെന്നും ജോജു പറയുന്നു.
ഇതൊരു തുടക്കമാണെന്നും കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമൊക്കെ വിഷമില്ലാത്ത നല്ല ഭക്ഷണം കഴിക്കാമല്ലോയെന്നും ജോജു പറയുന്നു. ഏവരും ഇതു പിൻതുടരേണ്ടതാണെന്നും ജോജു കുറിക്കുന്നു.
Hiii all This is my vegetable Garden By March ;after lockdown I stated this wonderful idea .now I am at Ayurveda...
Posted by Joju George on Thursday, 9 July 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..