എന്നാല്‍, നാളുകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പണിയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മലയാള സിനിമയിൽ ഏറെ പ്രശംസ നേടിയ പണി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പണി സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്ന് തന്നെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്. മലയാള സിനിമയിലെ വേർസടൈൽ ആക്ടർ എന്ന് വിശേഷിപ്പിക്കുന്ന ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു പണി.
ജോജുവിന്റെ ആദ്യ സംവിധാന സംരംഭത്തിന് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഈ സിനിമയുടെ രണ്ടാം ഭാഗം എത്തിയേക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണങ്ങൾ ഒന്നും സിനിമയുമായി ബന്ധപ്പെട്ട ആളുകളിൽ നിന്ന് ലഭിച്ചിരുന്നില്ല.
എന്നാൽ, നാളുകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ പണിയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് ഈ സിനിമയുടെ അണിയറ പ്രവർത്തകർ. 2018, രേഖാചിത്രം, ആട് 3 എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള കാവ്യ ഫിലിംസിന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രമായായിരിക്കും പണി 2 ഒരുങ്ങുകയെന്നാണ് റിപ്പോർട്ട്.
ജോജുജോർജ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയുമ്പോൾ മലയാള സിനിമയ്ക്ക് അടുത്ത ഒരു ഹിറ്റ് ഉറപ്പിക്കാൻ കഴിയുമെന്നാണ് ആരാധകലോകം പറയുന്നത്. ചിത്രത്തിൽ നൂറോളം പുതുമുഖ താരങ്ങളും എത്തുമെന്നാണ് വിവരം. പണിയിലും പുതുമുഖ താരങ്ങൾക്ക് അവസരം നൽകി കയ്യടി നേടിയ സംവിധായകനാണ് ജോജു. അതുകൊണ്ടുതന്നെ ജോജുവിന്റെ രണ്ടാമത്തെ സിനിമയിലും മിന്നുന്ന പ്രകടനങ്ങളോടെ പുതിയ താരങ്ങളെ കാണാൻ കഴിയും എന്ന് ആരാധകർക്ക് ഉറപ്പിക്കാം.
Content Highlights: Official confirmation of Pani 2 directed by Joju George., Production backed by Kavya Film Company as a big-budget project., Casting call for 100 new faces following the success of the first film., Anticipated as a major 2026 Malayalam cinema release.
Published: 15 Apr 2026, 06:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented