മലയാളികൾക്ക് സൂപ്പർ ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ജോണി ആന്റണി. നടനെന്ന നിലയിലും ശ്രദ്ധേയമായ വേഷങ്ങൾ ജോണി ആന്റണി ചെയ്തുകഴിഞ്ഞു. സമീപകാലത്തെ ജോണി ആന്റണിയുടെ കഥാപാത്രങ്ങളുടെ റേഞ്ചും വൈവിധ്യവും അദ്ദേഹത്തെ മലയാളത്തിലെതന്നെ മികച്ച സ്വഭാവനടൻമാരുടെ ശ്രേണിയിൽ പെടുത്താവുന്ന വിധത്തിലുള്ളതാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പിറന്നാൾ വേളയിൽ ആശംസകൾ നേർന്നുകൊണ്ട് 'ജലധാരാ പമ്പ് സെറ്റ് സിൻസ് 1962', 'കൊറോണ ധവാൻ' എന്നീ ചിത്രങ്ങളുടെ അണിയറപ്രവർത്തകർ ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്തിറക്കിയിരിക്കുകയാണ്.

To advertise here,

'കരിക്ക് സത്യ' എന്ന എക്സൈസ് ഇൻസ്പെക്ടറുടെ വേഷമാണ് കൊറോണ ധവാനിൽ ജോണി ആന്റണിയുടേത്. മദ്യസ്നേഹികളുടെ ഗ്രാമമായ ആനത്തടത്തിലേക്ക് മദ്യവിരോധിയായ, സത്യസന്ധനായ കരിക്ക് സത്യ സ്ഥലംമാറ്റംകിട്ടി വരുന്നതും ശേഷം ലോക്ക്ഡൗൺ സമയത്തെ കള്ളവാറ്റും അനധികൃത മദ്യവിൽപ്പനയും കർശനമായി തടയുന്നതും മറ്റുമാണ് കൊറോണ ധവാനിലെ കഥാപാത്രം.

അതേസമയം നിയമപാലനത്തിനായി സഹായിക്കുന്ന മറ്റൊരു വേഷമാണ് ജലധാര പമ്പ്‌ സെറ്റിൽ ജോണി ആന്റണി അവതരിപ്പിക്കുന്നത്. അഡ്വക്കേറ്റ് ഭട്ടതിരി എന്ന വക്കീൽവേഷമാണ് അദ്ദേഹത്തിന് ചിത്രത്തിൽ. കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന ഒന്നായിരിക്കും ഈ വേഷവും എന്ന സൂചന ക്യാരക്റ്റർ പോസ്റ്റർ തരുന്നുണ്ട്.

നവാഗതനായ സി.സി. സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാൻ ജെയിംസ് & ജെറോം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജെയിംസും ജെറോമും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു മുഴുനീളൻ കോമഡി എൻറർടെയിനറായ ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജയ് മോഹൻരാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ജൂലൈ 28-ന് ചിത്രം തിയേറ്ററുകളിലെത്തും.

ലുക്മാൻ, ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം ജോണി ആൻറണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപാൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അരുൺ പുരയ്ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിൻ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷൻ കൺട്രോളർ. സിനിമയുടെ എഡിറ്റിങ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.

കല - കണ്ണൻ അതിരപ്പിള്ളി , കോസ്റ്റ്യും - സുജിത് സി എസ്, ചമയം - പ്രദീപ് ഗോപാലകൃഷ്ണൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഹരിസുദൻ മേപ്പുറത്ത്, അഖിൽ സി തിലകൻ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ സുജിൽ സായി പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഷൈൻ ഉടുമ്പൻചോല, അസ്സോസിയേറ്റ് ഡയറക്ടർ - ലിതിൻ കെ. ടി, വാസുദേവൻ വി. യു, അസിസ്റ്റൻറ് ഡയറക്ടർ - ബേസിൽ വർഗീസ് ജോസ്, പ്രൊഡക്ഷൻ മാനേജർ - അനസ് ഫൈസാൻ, ശരത് പത്മനാഭൻ, ഡിസൈൻസ് - മാമിജോ, പബ്ലിസിറ്റി - യെല്ലോ ടൂത്ത്, പി.ആർ.ഒ - ആതിര ദിൽജിത്ത്, സ്റ്റിൽസ് - വിഷ്ണു എസ് രാജൻ.

വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, എന്നിവർ ചേർന്നാണ് 'ജലധാര പമ്പ്‌ സെറ്റ് സിൻസ് 1962' നിർമ്മിക്കുന്നത്. ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം  നിർവഹിക്കുന്നത്. ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രമാണ് 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'. 

സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത് പാലക്കാടാണ്. പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. 

എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, മേക്കപ്പ് – സിനൂപ് രാജ്, ഗാനരചന – ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, കോസ്റ്റ്യൂം – അരുൺ മനോഹർ,  സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, ഓഡിയോഗ്രാഫി – വിപിൻ നായർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്ടർ - ജോഷി മേടയിൽ, വിഎഫ്എക്‌സ് – ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പി.ആർ.ഒ – എ. എസ്. ദിനേഷ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട് - ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ - നൗഷാദ് കണ്ണൂർ, ഡിസൈൻ - മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിങ് – അനൂപ് സുന്ദരൻ.