കൊച്ചി: സംഗീത സംവിധായകരായ രവീന്ദ്രന്റെയും ജോൺസന്റെയും ഗാനങ്ങൾ കോർത്തിണക്കി സ്മൃതിസന്ധ്യ നടത്തുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചിന് എറണാകുളം ടൗൺഹാളിലാണ് പരിപാടി. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ സംരംഭമായ ആർട്‌സ് സ്‌പേസ് കൊച്ചി (ആസ്ക്), മ്യുസിഷ്യൻസ് കോ-ഓർഡിനേഷൻ കമ്മിറ്റി എന്നിവ ചേർന്നൊരുക്കുന്ന സംഗീതസന്ധ്യ മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടിനി ടോം മുഖ്യാതിഥിയാകും. രവീന്ദ്രന്റെ ഭാര്യ ശോഭ, ജോൺസന്റെ ഭാര്യ റാണി എന്നിവരെ ചടങ്ങിൽ ആദരിക്കും. സംഗീത സംവിധായകൻ പി.ജെ. ബേണി, ഡോ. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.

To advertise here,

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കലാകാരന്മാർക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സ്മൃതിസന്ധ്യ സംഘടിപ്പിക്കുന്നത്. രവീന്ദ്രന്റെയും ജോൺസന്റെയും 25-ഓളം ഗാനങ്ങളുമായി 16 ഗായകരും 21 പീസ് ഓർക്കെസ്ട്രയും അണിനിരക്കും. ഗണേശ് സുന്ദരം, ചിത്ര അരുൺ, കലാഭവൻ സാബു, വിപിൻ സേവ്യർ, ബിനു ആനന്ദ്, മേഘ തുടങ്ങിയ ഗായകരാണ് വേദിയിലെത്തുക.