നടന്‍ ജോണി ഡെപ്പിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍. അമേരിക്കന്‍ ഫാന്റസി സീരീസ് ചിത്രമായ ' പൈറേറ്റ്‌സ് ഓഫ് കരീബിയനി'ല്‍ ജോണി ഡെപ്പ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ രൂപത്തോട് സാദൃശ്യമുള്ളതാണ് താരത്തിന്റെ പുതിയ ലുക്ക്. 

To advertise here,

ജോണി ഡെപ്പ് അദ്ദേഹത്തിന്റെ കടുത്ത ആരാധകരോട് സംസാരിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വന്നതിനെതുടര്‍ന്നാണ് ആരാധകര്‍ക്ക് 'ക്യാപ്റ്റന്‍ ജാക്ക് സ്പാരോയെ' കാണാനായത്. ക്ലീന്‍ ഷേവ് ചെയ്ത,് കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാത്ത രൂപത്തിലാണ് ഇപ്പോള്‍ താരം. 

'പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ സീ'യിലെ 'ക്യാപ്റ്റന്‍ ജാക്ക് സ്പാരോയെ വീണ്ടും കാണാനായതിന്റെ ആവേശത്തിലാണ് ആരാധകര്‍. ക്രിസ്റ്റിന കെല്ലി പങ്കുവച്ച വീഡിയോക്ക് 1500ലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. 

വീഡിയോയില്‍ ആരാധകരുടെ അഭ്യര്‍ത്ഥനപ്രകാരം ഈ ചിത്രത്തിലെ കഥാപാത്രമായാണ് അദ്ദേഹം സംസാരിച്ചത്. മറ്റൊരു സമൂഹമാധ്യമ പോസ്റ്റില്‍ ജോണി ഡെപ്പ് ആരാധികക്കും മകനും ആശംസകള്‍ നേരുന്നതും കാണാം.