ഹോളിവുഡ് താരങ്ങളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും രണ്ട് വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച് വേര്‍പിരിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ബെവര്‍ലി ഹില്‍സിലെ ആഡംബര വസതിയിലാണ് വിവാഹശേഷം താരങ്ങള്‍ താമസിച്ചിരുന്നത്. എന്നാല്‍, കുറച്ചുനാളുകള്‍ക്ക് മുന്‍പ് ലോസ് ആഞ്ജലീസിലെ സ്വന്തം വീട്ടിലേക്ക് ജെന്നിഫര്‍ താമസം മാറിയിരുന്നു.
ഓദ്യോഗികമായി വിവാഹമോചനം നേടുന്നതിനായി അഫ്ളെക്കിന്റെ ആസ്തിയുടെ പകുതി ജെന്നിഫര്‍ ആവശ്യപ്പെടുമെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അത് 600 കോടിയോളം വരുമെന്നാണ് കണക്കുകള്‍. 3300 കോടിയോളമാണ് ജെന്നിഫറിന്റെ നിലവിലുള്ള ആസ്തി.
ജെന്നിഫര്‍ പണം ചെലവഴിക്കുന്ന രീതിയില്‍ അഫ്ളെക്കിന് എതിര്‍പ്പുണ്ടായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി വിവാഹിതരായതിന് ശേഷം എല്ലാ ചെലവുകളും നോക്കിയിരുന്നത് ജെന്നിഫറാണ്. പ്രൈവറ്റ് ജെറ്റ്, ആഡംബര ഹോട്ടലിലെ താമസം എന്നിവയ്ക്ക് വേണ്ടിയും ഒരുപാട് പണം ചെലവാക്കി. വിവാഹത്തിന് ശേഷം വീട് വാങ്ങിയപ്പോള്‍ സിംഹഭാഗം പണം മുടക്കിയത് ജെന്നിഫറായിരുന്നു. നിലവില്‍ അഫ്ളെക്കിന്റേതിനേക്കാള് ഇരട്ടി ആസ്തിയുള്ള ജെന്നിഫര്‍ വിവാഹമോചനത്തിനായി വലിയ തുക ആവശ്യപ്പെടുന്നതിന്റെ കാരണം ഇതാണെന്ന് റഡാര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
2001-ല്‍ 'ഗിഗ്ലി' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും പരിചയപ്പെടുന്നത്. 2002 നവംബറില്‍ വിവാഹനിശ്ചയം നടത്തി. എന്നാല്‍ 2004-ന്റെ തുടക്കത്തില്‍ ലോപ്പസ് വിവാഹം വേണ്ടെന്ന് വെക്കുകയും ഇതേ വര്‍ഷം ജൂണില്‍ ഗായകന് മാര്‍ക്ക് ആന്റണിയെ വിവാഹം കഴിക്കുകയും ചെയ്തു. 2008-ല്‍ ഈ ദമ്പതിമാര്‍ക്ക് മാക്സ്, എമ്മ എന്നീ ഇരട്ടക്കുട്ടികള്‍ ജനിച്ചു. 2005-ല്‍ ബെന്‍ നടി ജെന്നിഫര്‍ ഗാര്‍ണറെ വിവാഹം കഴിച്ചു. 2017-ല്‍ ഇരുവരും വിവാഹമോചിതരായി. 2021 മെയ് മാസത്തിലാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും വീണ്ടും ഒന്നിക്കുന്നത്. 2022 ജൂലൈ മാസത്തിലായിരുന്നു വിവാഹം.
Content Highlights: Jennifer Lopez ‘wants’ half of Ben Affleck's $150M fortune, Divorce rumours
Published: 11 Jul 2024, 10:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented