ആസിഫ് അലിയുടെ പുതി ചിത്രത്തിന്റെ പോസ്റ്റർ
സൂപ്പർഹിറ്റ് ചിത്രങ്ങളുടെ അമരക്കാരൻ ജീത്തു ജോസഫ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൽ നായകന്മാരായി അസിഫ് അലിയും ഷറഫുദീനും എത്തുന്നു. അമല പോൾ ആണ് നായികാ വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത് വന്നു. അർഫാസ് അയൂബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫിന്റെ സംവിധാന സഹായിമാരിൽ ഒരാളാണ് അർഫാസ് അയൂബ്.
രമേശ് പിള്ളയും സുധൻ സുന്ദരവുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പാഷൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസ്സിന്റെയും ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. റാം എന്ന ബിഗ് ബഡ്ജറ്റ് മോഹൻലാൽ സിനിമയുടെ നിർമ്മാതാക്കളാണ് ഈ ചിത്രവും നിർമിക്കുന്നത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.
അപ്പു പ്രഭാകർ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്. ആദം അയൂബ് സംഭാഷണം ഒരുക്കുന്നു. പ്രേം നവാസ് ആണ് പ്രൊഡക്ഷൻ ഡിസൈനെർ.
എഡിറ്റർ -ദീപു ജോസഫ്, കോസ്റ്റ്യൂം ഡിസൈനർ - ലിന്റാ ജീത്തു, ഗാനരചന - വിനായക് ശശികുമാർ, അസോസിയേറ്റ് ഡയറക്ടർ - തൃപ്തി മെഹ്താ, കോർഡിനേറ്റർ - സോണി ജി സോളമൻ, മേക്ക് അപ് - റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ - ജയദേവൻ ചക്കാടത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എം കൃഷ്ണകുമാർ, ലൈൻ പ്രൊഡ്യൂസർ -അലക്സാണ്ടർ നാസ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, ഫിനാൻസ് മാനേജർ - ജീവൻ റാം, ആക്ഷൻ - രാംകുമാർ പെരിയസ്വാമി, സ്റ്റിൽസ് - നന്ദു ഗോപാലകൃഷ്ണൻ, വി എഫ് എക്സ് - ലവ കുശ, ഡിസൈൻ - തോട്ട് സ്റ്റേഷൻ, വാർത്താ പ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ
Content Highlights: jeethu joseph new movie, asif ali, sharafudheen and amala paul
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..