കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകർ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്.

മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ജിതിൻ കെ. ജോസ്- ജയസൂര്യ ചിത്രം 'മായൻ- ചാപ്റ്റർ വണ്ണി'ന്റെ ഷൂട്ടിങ് ഓഗസ്റ്റ് 12-ന് ആരംഭിക്കും. സൂപ്പർഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
മലയാള സാഹിത്യത്തിലുൾപ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലർ ആയ ഒരു വിഷയമാണ് 'കറുത്തച്ചനൂട്ട്' എന്നതും സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ കൗതുകവും ആകാംക്ഷയും വർധിപ്പിക്കുന്നുണ്ട്. എന്നാൽ, ചിത്രം ഒരുങ്ങുന്നത് ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണോ എന്ന സ്ഥിരീകരണം അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ജയസൂര്യ, നൈല ഉഷ എന്നിവർക്കൊപ്പം വിജയ് ബാബുവും നിരഞ്ജന അനൂപും ഐശ്വര്യ രാജും ജിബിൻ ഗോപിനാഥും സുപ്രധാന വേഷങ്ങൾ ചെയ്യുന്നു.
കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകർ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലിയും സംഗീതം ഒരുക്കുന്നത് മുജീബ് മജീദുമാണ്. എഡിറ്റിങ് പ്രവീൺ പ്രഭാകർ.
Content Highlights: Jayasurya and director Jithin K Jose reunite for 'Mayan'., Production commences on August 12, 2026., Produced by Magic Moon Productions., Features a stellar cast including Nyla Usha and Vijay Babu., Fantasy-themed narrative with high audience anticipation
Published: 29 Jun 2026, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented