സംവിധായകന്‍ ജയരാജിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ശാന്തമീ രാത്രിയില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ജയരാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. കെ.ആര്‍.ഗോകുല്‍ എസ്തര്‍ എനില്‍,സിദ്ധാര്‍ഥ് ഭരതന്‍, കൈലാഷ്,മാല പാര്‍വതി, വിജി വെങ്കടേഷ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. 

To advertise here,

20 വര്‍ഷങ്ങള്‍ക്കു ശേഷം ജയരാജും ജാസി ഗിഫ്റ്റും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും ജയരാജ് വ്യക്തമാക്കി.