റിലീസായ നാൾ മുതൽ പുതിയ റെക്കോർഡുകളിട്ടുകൊണ്ടാണ് അറ്റ്ലീ ചിത്രം ജവാൻ തിയേറ്ററുകളിൽ തേരോട്ടം നടത്തിയത്. ഷാരൂഖ് ഖാൻ നായകനായ ചിത്രം ഇപ്പോൾ പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. മിഡിൽ ഈസ്റ്റിൽ 16 മില്ല്യൺ യു.എസ്. ഡോളർ കളക്ഷൻ നേടിയ ആദ്യചിത്രമായി മാറിയിരിക്കുകയാണ് ചിത്രം. നിർമാതാക്കളായ യഷ് രാജ് ഫിലിംസ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
ഇന്ത്യക്ക് പുറത്ത് മികച്ച സ്വീകരണമാണ് ജവാന് ലഭിച്ചതെന്ന് ഇന്റർനാഷണൽ ഡിസ്ട്രിബ്യൂഷൻ വൈസ് പ്രസിഡന്റ് നെൽസൺ ഡിസൂസ പ്രതികരിച്ചു. കഴിഞ്ഞ മാസം ഏഴിനാണ് ജവാൻ തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോളതലത്തിൽ ആയിരം കോടിക്ക് മേലെ കളക്ഷനാണ് സ്വന്തമാക്കിയത്. ഷാരൂഖ് ഖാന്റെ കഴിഞ്ഞചിത്രമായ പഠാനും കളക്ഷനിൽ 1000 കോടി എന്ന മാന്ത്രികസംഖ്യയിലെത്തിയിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലും സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ഉത്തരേന്ത്യയിൽ ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം നേരത്തേ പെെറസി വെബ്സെെറ്റുകളിൽ ചോർന്നിരുന്നു. എങ്കിലും തിയേറ്ററുകളിൽ കൊടുങ്കാറ്റായി മാറുകയായിരുന്നു ജവാൻ.
നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിയാമണി, യോഗി ബാബു എന്നിവരുമുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്നാണ് 'ജവാന്' നിർമിച്ചത്.
Content Highlights: jawan movie latest collection report, jawan movie collected 16 million usd from middle east
Published: 05 Oct 2023, 06:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented