ജനുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ ബജറ്റും തിയേറ്റര്‍ വരുമാനവും പുറത്തുവിട്ട് നിര്‍മാതാക്കളുടെ സംഘടന. ജനുവരിയില്‍ 28 മലയാള സിനിമകളും ഒരു റീ റിലീസും 12 അന്യഭാഷ സിനിമകളും പ്രദര്‍ശനത്തിനെത്തി. ഇതില്‍ നിന്നെല്ലാമുണ്ടായ നഷ്ടം 110 കോടിയാണെന്നാണ് കണക്കുകള്‍.
ടൊവിനോ തോമസ് ചിത്രമായ 'ഐഡന്റിറ്റി'യുടെ നിര്‍മാണചെലവ് 30 കോടിരൂപയാണ്. എന്നാല്‍ തിയേറ്ററില്‍ നിന്ന് നേടിയത് വെറും മൂന്നര കോടി രൂപയാണ്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി, രണ്ടര കോടി ബജറ്റില്‍ ഒരുക്കിയ 'ഒരുമ്പെട്ടവന്‍' മൂന്ന് ലക്ഷം മാത്രമാണ് നേടിയത്.
ആസിഫ് അലി, അനശ്വര രാജന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ജോഫിന്‍ ടി. ചാക്കോ കൂട്ടുകെട്ടിലിറങ്ങിയ 'രേഖാചിത്രം' മാത്രമാണ് ലാഭം നേടിയ സിനിമ. ഏകദേശം എട്ടര കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം. കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും പന്ത്രണ്ടര കോടി കളക്ഷന്‍ നേടി.
മമ്മൂട്ടി ചിത്രമായ 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്‌സ്', ബേസില്‍ ജോസഫിന്റെ 'പൊന്‍മാന്‍', വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' എന്നീ സിനിമകള്‍ തിയേറ്റര്‍ വരുമാനം കൂടാതെ മറ്റ് ബിസിനിസുകളില്‍ നിന്നുതന്നെ ലാഭമുണ്ടാക്കിയെന്ന് സംഘടന പറയുന്നു.
സിനിമാനിര്‍മാണത്തിലെ മുതല്‍മുടക്കിന്റെ അറുപത് ശതമാനത്തോളം താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലമാണെന്നും ഇതാണ് നഷ്ടം വര്‍ധിപ്പിക്കുന്നതെന്നും നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നു.
ജിഎസ്ടി, വിനോദനികുതി, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങളാണ് നിര്‍മാതാക്കള്‍ ഉന്നയിക്കുന്നത്. മലയാള സിനിമ വലിയ പ്രതിസന്ധിയിലാണെന്നും ഒരു വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ 12 ശതമാനം സിനിമകള്‍ മാത്രമാണ് വിജയിക്കുന്നതെന്നും നിര്‍മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്ക്
1. കമ്യുണിസ്റ്റ് പച്ച, ബജറ്റ്: 2 കോടി, ഷെയര്‍: 1,25,000
2. ഐഡി ദ് ഫേക്ക്, ബജറ്റ്: 2 കോടി 47 ലക്ഷം, ഷെയര്‍: 1,50,000
3. ഐഡന്റിറ്റി, ബജറ്റ്: 30 കോടി, ഷെയര്‍: മൂന്നര കോടി
4. ദ മലബാര്‍ ടെയ്ല്‍സ്, ബജറ്റ്: 50 ലക്ഷം, ഷെയര്‍: രണ്ടര ലക്ഷം
5. ഒരുമ്പെട്ടവന്‍, ബജറ്റ്: 2.5 കോടി, ഷെയര്‍: മൂന്ന് ലക്ഷം
6. രേഖാചിത്രം, ബജറ്റ്: 8.56 കോടി, ഷെയര്‍: 12.5 കോടി
7. എന്ന് സ്വന്തം പുണ്യാളന്‍, ബജറ്റ്: 8.7 കോടി, ഷെയര്‍: 1 കോടി 20 ലക്ഷം
8. പ്രാവിന്‍കൂട് ഷാപ്പ്, ബജറ്റ്: 18 കോടി, ഷെയര്‍: 4കോടി
9.ആദച്ചായി, ബജറ്റ്: 50 ലക്ഷം, ഷെയര്‍: ലഭ്യമല്ല
10. ഓഫ് റോഡ്. ബജറ്റ്: 1 കോടി, ഷെയര്‍: 63,000
11. 1098, ബജറ്റ്:40 ലക്ഷം, ഷെയര്‍: ലഭ്യമല്ല
12. ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്‌സ്, ബജറ്റ്: 19 കോടി, ഷെയര്‍: 4.25 കോടി
13. അം അഃ, ബജറ്റ്: 3 കോടി 50 ലക്ഷം, ഷെയര്‍: 30 ലക്ഷം
14. അന്‍പോട് കണ്‍മണി, ബജറ്റ്: 3 കോടി, ഷെയര്‍: 25 ലക്ഷം
15. അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തി, ബജറ്റ്:45 ലക്ഷം, ഷെയര്‍: ഒന്നര ലക്ഷം
16. ബെസ്റ്റി, ബജറ്റ്: 4.81 കോടി, ഷെയര്‍: 20 ലക്ഷം
17.പൊന്‍മാന്‍, ബജറ്റ്: 8.9 കോടി, ഷെയര്‍: രണ്ടര കോടി
18.ഒരു ജാതി ജാതകം, ബജറ്റ്: 5കോടി, ഷെയര്‍: ഒന്നര കോടി
19. എന്റെ പ്രിയതമന്, ബജറ്റ്: 2.5 കോടി, ഷെയര്‍: ലഭ്യമല്ല
20. സീക്രട്ട് ഓഫ് വുമന്‍, ബജറ്റ്: 60 ലക്ഷം, ഷെയര്‍: രണ്ട് ലക്ഷം
21.4 സീസണ്‍സ്, ബജറ്റ്: രണ്ടര കോടി, ഷെയര്‍: പതിനായിരം രൂപ
22.ഒരു കഥ ഒരു നല്ല കഥ, ബജറ്റ്: ഒരു കോടി, ഷെയര്‍: ഒരു ലക്ഷം
23. പറന്നു പറന്നു പറന്നു ചെല്ലാന്‍, ബജറ്റ്: മൂന്ന് കോടി, ഷെയര്‍: മൂന്നര ലക്ഷം
24. ദേശക്കാരന്‍, ബജറ്റ്: 90,00,000 ഷെയര്‍: 40,000
25.എമറാള്‍ഡ്, ബജറ്റ്:20 ലക്ഷം, ഷെയര്‍: 20,000
26. സൂപ്പര്‍ ജിംനി, ബജറ്റ്: രണ്ട് കോടി, ഷെയര്‍: 15 ലക്ഷം
27. എന്‍ വഴി തനി വഴി, ബജറ്റ്: ഒരു ലക്ഷം, ഷെയര്‍: ലഭ്യമല്ല
28. മിസ്റ്റര്‍ ബംഗാളി ദ് റിയല്‍ ഹീറോ, ബജറ്റും ഷെയര്‍ വിവരങ്ങളും ലഭ്യമല്ല.
Content Highlights: Producers association Release Malayalam Cinema Box office Collection, Cinema Crisis, Profit and loss
Published: 08 Feb 2025, 09:21 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented