സൂര്യ | ഫോട്ടോ: www.facebook.com|ActorSuriya|photos
സൂരറൈ പോട്ര് സ്വപ്നങ്ങളുടേയും വിജയത്തിന്റേയും കഥയായിരുന്നെങ്കിൽ വേദനയുടെ കഥയാണ് ജയ് ഭീം എന്ന് തമിഴ് സൂപ്പർസ്റ്റാർ സൂര്യ. ചിത്രം ഓ.ടി.ടിയിൽ റിലീസാകാനിരിക്കേ സഹതാരങ്ങൾക്കും സംവിധായകനുമൊപ്പം മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് ഇങ്ങനെ പറഞ്ഞത്. കണ്ണകിയുടെ ഒരു സംഭാഷണമുണ്ട് ചിത്രത്തിൽ. കണ്ണകിക്ക് വിഗ്രഹമാണ് തമിഴ്നാട്ടിലുള്ളതെങ്കിൽ കേരളത്തിൽ ഒരു ക്ഷേത്രം തന്നെയുണ്ട്. അതുകൊണ്ട് മലയാളികൾക്ക് കൂടുതൽ ഈ ചിത്രം മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിലെ നായികമാരിൽ ഒരാളായ ലിജോ മോളെയും മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന മണികണ്ഠനേയും സൂര്യ അഭിനന്ദിച്ചു. ഇരുവരും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുപേരും ഇരുള വിഭാഗക്കാർക്കൊപ്പം താമസിച്ചു. അവരുണ്ടാക്കിയ ഭക്ഷണം കഴിച്ചു. അവർക്കൊപ്പം വീട് വൃത്തിയാക്കുകയും താമസിക്കുകയും ചെയ്തു. ജ്യോതികയും ലിജോ മോളുടെ പ്രകടനം നന്നായി. കുറച്ച് സിനിമകളേ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതായി തോന്നാറുള്ളത്. തുല്യതയേക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ഇരുട്ടിനെ ഇല്ലാതാക്കാൻ ഒരു ചെറുവെളിച്ചം മതിയെന്നും അദ്ദേഹം പറഞ്ഞു.
1993-ൽ തമിഴ്നാട്ടിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണിതെന്ന് ലിജോ മോൾ പറഞ്ഞു. ഓഡിഷനിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമായതിനാൽ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സൂര്യ നിർമിച്ച് അഭിനയിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല. ഇരുള വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയായാണ് ചിത്രത്തിലെത്തുന്നത്. നാല്പത് ദിവസത്തോളം അവർക്കൊപ്പം ചെലവിട്ടു. ഇപ്പോഴും അവർക്ക് യാതൊരുവിധത്തിൽപ്പെട്ട പരിഗണനയും കിട്ടുന്നില്ലെന്നും ലിജോ മോൾ പറഞ്ഞു. വ്യത്യസ്തതയ്ക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് മണികണ്ഠനും പറഞ്ഞു.
സർക്കാരിനെതിരെയുള്ള സമരമല്ല ജയ് ഭീം എന്ന് സംവിധായകൻ ത.സെ. ജ്ഞാനവേൽ പറഞ്ഞു. സമൂഹത്തിലെ നിശ്ശബ്ദതയ്ക്കെതിരെയാണ് ഈ സിനിമ. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമാണിത്. സമൂഹത്തിൽ പലതരം ക്രൂരകൃത്യങ്ങൾ നടക്കുന്നുണ്ട്. എല്ലാം സിനിമ കണ്ടാൽ മനസിലാവും. ഏത് വേഷവും ചേരുന്ന നടനാണ് സൂര്യ. ആദ്യം ചെറിയ സിനിമയായാണ് ജയ് ഭീം പ്ലാൻ ചെയ്തത്. സൂര്യ വന്നതിന് ശേഷമാണ് സിനിമ വലുതായതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Jai Bhim, Suriya, Lijo Mol, TJ Gnanavel, Suriya latest movies


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..