ലബാര്‍ കലാപ കാലത്ത് ഏറനാട്ടില്‍ ജീവിച്ചിരുന്ന ചേക്കു എന്ന ദരിദ്രനായ മുസ്ലിം യുവാവ് ജിവിക്കാന്‍ വേണ്ടി നടത്തുന്ന പോരാട്ടങ്ങളും, ആത്മസംഘര്‍ഷങ്ങളും, പ്രണയത്തിന്റെ പശ്ചാത്തലത്തില്‍  പറയുന്ന ചിത്രമാണ് 'ജഗള'.

To advertise here,

ലൗ എഫ്എം എന്ന ചിത്രത്തിന് ശേഷം ശ്രീദേവ് കപ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ താരം മുരളി റാം, മെറീന മൈക്കില്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കളരിക്കല്‍ ഫിലിംസിന്റെ ബാനറില്‍ മനോജ് പണിക്കര്‍, സജിത്ത് പണിക്കര്‍, ജിതേഷ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. ശ്രീദേവ് കപ്പൂര്‍, മുരളി റാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഖദ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബീറ്റോ ഡേവിഡ്, അപ്പുണ്ണിശശി, കണ്ണന്‍ പട്ടാമ്പി, വിജയന്‍ചാത്തന്നൂര്‍, വിനായക്, പാര്‍ത്ഥസാരഥി, ലത്തീഫ് കുറ്റിപ്പുറം, മുഹമ്മദ് പേരാമ്പ്ര, വാരിജാക്ഷന്‍ കോഴിക്കോട് , രമാദേവി കോഴിക്കോട്, ചന്ദ്രന്‍ പട്ടാമ്പി,  അഞ്ജു അരവിന്ദ് വട്ടംകുളം, രാധാലക്ഷ്മി, നിഷഅജീഷ്, തുടങ്ങിയവരും അഭിനയിക്കുന്നു.

ചായാഗ്രഹണം സുമേഷ് ഒടുമ്പ്ര, ഒ.എം.കരുവാരക്കുണ്ട് രചന നിര്‍വ്വഹിച്ച ഗാനങ്ങള്‍ക്ക് മിഥുന്‍ മലയാളം സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. അഭിജിത്ത് കൊല്ലം, സിതാര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ആണ് ഗായകര്‍.

എഡിറ്റിങ്ങ് മില്‍ജോ ജോണി, വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍, മേക്കപ്പ് ശ്രിജീത്ത് ഗുരുവായൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിരണ്‍ കാന്ത്, സ്റ്റില്‍സ് ജോ ആലുങ്കല്‍, ഡിസൈന്‍ -സന്ദീപ് പി. എസ്, പി.ആ.ഒ-ഷെജിന്‍ ആലപ്പുഴ.

Content Highlights: Jagala Movie on Malabar rebellion