
മലപ്പുറം: മലബാർ കലാപനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേരുകൾതേടി കൊച്ചുമകൾ വാരിയംകുന്നത്ത് ഹാജറയും കുടുംബവും മലപ്പുറത്തെത്തി. കുട്ടികളടക്കം 28 പേരടങ്ങുന്ന സംഘം കോയമ്പത്തൂരിൽനിന്നാണ് വ്യാഴാഴ്ച പൂർവികന്റെ ഓർമകളിൽ മലപ്പുറത്തെത്തിയത്.
കുഞ്ഞഹമ്മദ് ഹാജിയുടെ മകൻ വീരാവുണ്ണിയുടെ മകൻ മുഹമ്മദിന്റെ മകളാണ് 54-കാരിയായ ഹാജറ. ഇവരുടെ ഭർത്താവ് സുലൈമാനും മക്കളും സഹോദരങ്ങളുമെല്ലാം കൂടെയുണ്ട്. വാരിയംകുന്നനെ വെടിവെച്ചുകൊന്ന കോട്ടക്കുന്ന് സംഘം സന്ദർശിച്ചു. ഹാജറ വന്നിട്ടുണ്ടെങ്കിലും സുലൈമാനടക്കം മിക്കവരുടെയും ആദ്യസന്ദർശനമാണിത്.
വെള്ളിയാഴ്ച നാലിന് മലപ്പുറം ടൗൺഹാളിൽ ‘സുൽത്താൻ വാരിയംകുന്നൻ’ എന്ന ജീവചരിത്രപുസ്തകം ഹാജറ പ്രകാശനംചെയ്യും. കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോയും അത്യപൂർവ രേഖകളും ഉൾപ്പെടുന്നതാണ് പുസ്തകം.
തിരക്കഥാകൃത്ത് റമീസ് മുഹമ്മദാണ് രചയിതാവ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളും സന്ദർശിച്ച് സംഘം ശനിയാഴ്ച മടങ്ങും.
Published: 29 Oct 2021, 10:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented