യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ശക്തമായ ആക്രമണം ആരംഭിച്ചിരിക്കുകയാണ്. ഇറാൻ തിരിച്ചടിക്കുന്നുമുണ്ട്. അറേബ്യൻ നാടുകളായ സൗദി അറേബ്യ, ദുബായ്, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താൽ ഗൾഫ് നാടുകൾ ഉടനീളം അശാന്തമായിരിക്കുകയാണ്. റാപ്പർ യോയോ ഹണി സിങ് ഇപ്പോൾ ദുബായിലാണുള്ളത്. താൻ താമസിക്കുന്ന നഗരത്തിൽ എല്ലാം സുരക്ഷിതമാണെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം.
ഇൻസ്റ്റഗ്രാം സ്റ്റോറീസിലാണ് താൻ സുരക്ഷിതനാണെന്ന വിവരം അദ്ദേഹം അറിയിച്ചത്. ഒരു റസ്റ്ററന്റിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ അദ്ദേഹം പങ്കുവെച്ചു. ‘ദുബായ് സമാധാനപൂർണമാണ്. അതീവ സുരക്ഷിതവുമാണ്. വാർത്തകളിലെ അടിസ്ഥാനരഹിതമായ കിംവദന്തികൾ വിശ്വസിക്കരുത്.’ വീഡിയോക്കൊപ്പം നൽകിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
മാർച്ച് മൂന്ന് ചൊവ്വാഴ്ട, ദുബായിലെ തന്റെ റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നുള്ള ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ‘ഞങ്ങൾ ദുബായിൽ സുരക്ഷിതരാണ്, ജോലി ചെയ്യുകയാണ്.’ അദ്ദേഹം പറഞ്ഞു.
യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിച്ച ഇറാൻ യുഎഇ, ദോഹ ഉൾപ്പടെ മധ്യേഷ്യയിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം അഴിച്ചുവിട്ടു. ഇതാണ് ഗൾഫ് രാജ്യങ്ങളിൽ വലിയ പ്രതിസന്ധിയുണ്ടാക്കിയത്. ആകാശത്ത് മിസൈലുകൾ സഞ്ചരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രവാസികൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുമുണ്ട്.
Content Highlights: Middle East Tensions: Yo Yo Honey Singh Shares Safety Update from Dubai Amid Iran-Israel Conflict
Published: 04 Mar 2026, 06:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented