
ലാലു അലക്സ് പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്.
ബ്രോ ഡാഡിയ്ക്ക് ശേഷം ലാലു അലക്സ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ഇമ്പം. ദീപക് പറമ്പോൽ, മീര വാസുദേവ്, ദർശന സുദർശൻ, ഇർഷാദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു പഴയകാല പബ്ലിഷിംഗ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്റെയും അയാളുടെ സ്ഥാപനത്തിൽ അവിചാരിതമായി കടന്നു വരുന്ന കാർട്ടൂണിസ്റ്റ് ആയ നിധിൻ എന്ന ചെറുപ്പക്കാരന്റെയും ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ നർമത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള ഫാമിലി എന്റർടൈനർ ആയാണ് പ്രദർശനത്തിനെത്തുക. അതിരനിലെ പവിഴമഴ പോലെയുള്ള മനോഹരഗാനങ്ങൾക്ക് ഈണം പകർന്ന ജയഹരി ഒരുക്കുന്ന നാല് ഗാനങ്ങൾ ചിത്രത്തിലുണ്ടാവും. എറണാകുളം, കാലടി, പറവൂർ, തൈക്കാട്ടുശ്ശേരി, മൂവാറ്റുപുഴ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലൊക്കേഷൻ.
ഛായാഗ്രഹണം: നിജയ് ജയൻ, എഡിറ്റിംഗ്: കുര്യാക്കോസ് കുടശ്ശേരിൽ, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, സംഗീതം: പി.എസ്. ജയഹരി, ഗാനരചന: വിനായക് ശശികുമാർ, ആർട്ട്: ആഷിഫ് എടയാടൻ, കോസ്റ്റ്യൂം: സൂര്യ ശേഖർ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: അബിൻ എടവനക്കാട്, അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്. പി ആർ ഓ : എസ്.ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, ഡിസൈൻസ് : ഷിബിൻ ബാബു.
Content Highlights: imbam malayalam movie title poster out, lalu alex and lal jose
Published: 30 Aug 2022, 10:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented