നെറ്റ്ഫ്ളിക്സില്‍ വരുന്ന ഉള്ളടക്കത്തില്‍ ജാഗ്രത പുലര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാറിനോട് നെറ്റ്ഫ്ളിക്‌സ് മേധാവി. ഐ.സി 814 വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇന്ത്യന്‍ മേധാവിയായ മോണിക്ക ഷെര്‍ഗിലിനെ സര്‍ക്കാര്‍ സമന്‍സ് അയച്ച് വിളിച്ചു വരുത്തിയിരുന്നു. ഭാവിയില്‍ കൂടുതല്‍ അവബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന് നെറ്റ്ഫ്ളിക്‌സ് സര്‍ക്കാറിന് വിശദീകരണം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
'ഐ.സി 814 ദ കാണ്ഡഹാര്‍ ഹൈജാക്ക്' എന്ന സീരിസാണ് വലിയ ചര്‍ച്ചയായത്. സീരീസില്‍ തീവ്രവാദികളുടെ പേര് മാറ്റിയതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സീരീസ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ കാമ്പയിന്‍ ശക്തമായിരിക്കുകയാണ്. അതിനിടെയാണ് നെറ്റ്ഫ്ക്സിന്റെ ഇന്ത്യന്‍ മേധാവിയെ കേന്ദ്രവാര്‍ത്താ വിതരണമാന്ത്രാലയം വിളിച്ചുവരുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ഇബ്രാഹിം അക്തര്‍, ഷാഹിത് അക്തര്‍ സെയ്ദ്, സണ്ണി അഹമ്മദ് ഖൈ്വസി, മിസ്ത്രി സഹൂര്‍ ഇബ്രാഹിം, ഷാക്കീര്‍ എന്നിവരാണ് വിമാന റാഞ്ചലില്‍ പങ്കെടുത്ത തീവ്രവാദികള്‍. പാകിസ്താനിലെ ഹര്‍ക്കത്തുള്‍-മുജാഹിദ്ദീന്‍ എന്ന തീവ്രവാദി സംഘടനയില്‍പ്പെട്ടവരാണ് ഇവര്‍. ശങ്കര്‍, ഭോല, ചീഫ്, ഡോക്ടര്‍, ബര്‍ഗര്‍ തുടങ്ങിയ പേരുകളിലാണ് സീരീസില്‍ ഈ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. തീവ്രവാദികളുടെ ഇരട്ടപ്പേരുകളാണ് ഇവയെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന സീരിസില്‍ വിജയ് വര്‍മ, അരവിന്ദ് സ്വാമി, ദിയാ മിര്‍സ, പങ്കജ് കപൂര്‍, നസുറുദ്ദീന്‍ ഷാ, പത്രലേഖ പോള്‍ തുടങ്ങിയവര്‍ വേഷമിടുന്നു.
ഐ.സി 814 ഹൈജാക്ക്
1999 ലാണ് സംഭവം. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലെ ഡല്‍ഹിയിലുള്ള ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു യാത്ര തിരിക്കെ പാകിസ്താനിലെ തീവ്രവാദി സംഘടനയായ ഹര്‍ക്കത്തുള്‍-മുജാഹിദ്ദീന്‍ എയര്‍ലൈന്‍സ് വിമാനം 814 റാഞ്ചുകയായിരുന്നു. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതിനു ശേഷം ഡല്‍ഹി 44 ന് ഇന്ത്യന്‍ സമയം 17:30-നാണ് വിമാനം റാഞ്ചിയത്. റാഞ്ചിയ വിമാനം ലാഹോര്‍, അമൃത്സര്‍, ദുബായ് എന്നിവിടങ്ങളില്‍ ഇറക്കിയ ശേഷം കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ഇറക്കി. ദുബായില്‍ 176 യാത്രക്കാരില്‍ 27 പേരെ മോചിപ്പിച്ചെങ്കിലും ഒരാളെ മാരകമായി കുത്തുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യയിലെ ജയിലില്‍ കഴിഞ്ഞിരുന്ന മസൂദ് അസര്‍ അടക്കമുള്ള മൂന്ന് തീവ്രവദികളെ വിട്ടയച്ച ശേഷമാണ് ഏഴു ദിവസത്തെ റാഞ്ചല്‍ അവസാനിച്ചത്.
Content Highlights: C 814 Terrorist's ‘name-change' : Netflix India's content head appears before Govt
Published: 03 Sept 2024, 01:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented