നടന്‍ ഹൃത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. പൊതുസ്ഥലങ്ങളില്‍ ഇരുവരും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. അടുത്തിടെ ഹൃത്വിക്കിന്റെ കുടുംബത്തിനൊപ്പം അവധി ദിനം ആഘോഷിക്കുന്ന സബയുടെ ചിത്രങ്ങളും വൈറലായിരുന്നു.

To advertise here,

ഇപ്പോള്‍ സബ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റിന് ഹൃത്വിക് നൽകിയ കമന്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  സത്യജിത് റേയുടെ ക്ലാസിക് ചിത്രം ‘ഗൂപ്പി ഗൈൻ ബാഗ ബൈനി’ലെ പാട്ടാണ് സബ പാടുന്നത്. 

"നീയൊരു അസാധാരണ മനുഷ്യനാണ്". എന്നാണ് സബയുടെ ​ഗാനത്തിന് ഹൃത്വിക് കമന്റ് ചെയ്തത്.  "നിങ്ങൾ ഏറ്റവും ദയയുള്ളവനും" എന്നാണ് ഹൃത്വികിന് സബ നൽകിയ മറുപടി.

സുസാനെ ഖാൻ ആണ് ഹൃത്വികിന്റെ മുൻ ഭാര്യ.  2000 ലായിരുന്നു ബാല്യകാല സുഹൃത്തായ സൂസാനെയുമായുള്ള ഹൃത്വികിന്റെ വിവാഹം. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്, ഹ്രെഹാനും ഹൃദാനും. 2014 ലാണ് ഹൃത്വിക് സൂസാനെയുമായി വേര്‍പിരിഞ്ഞത്. സൂസാനെയുടെ ആവശ്യപ്രകാരമാണ് ഹൃത്വിക് വിവാഹമോചനത്തിന് സമ്മതം മൂളിയത്. 

 2008 ൽ പുറത്തിറങ്ങിയ ദിൽ കബഡിയിലൂടെയാണ് ​ഗായിക കൂടിയായ സബ ബോളിവുഡിലേക്കെത്തുന്നത്. മുജേ ഫ്രണ്ട്ഷിപ് കരോംഗേ,പ്യുവർ വെജ്. കണക്ടഡ്, ഫീൽസ് ലൈക്ക് ഇഷ്ഖ് തുടങ്ങിയ ചിത്രങ്ങളിൽ സബ വേഷമിട്ടു,. റോക്കറ്റ് ബോയ്സ് എന്ന വെബ് സീരീസിലാണ് സബ ഇപ്പോൾ അഭിനയിക്കുന്നത്.