ഹൈദരാബാദിൽ നടന്ന 'ഒഎം - ചാപ്റ്റർ 1' പ്രീ-റിലീസ് ചടങ്ങിൽ മഹിമ മഹാജൻ ഡിസൈൻ ചെയ്ത സ്വർണനിറത്തിലുള്ള സാരിയണിഞ്ഞാണ് ശ്രീലീല എത്തിയത്. പരമ്പരാഗത ഭംഗിയും ആധുനിക സ്‌റ്റൈലും ഒത്തുചേർന്ന താരത്തിന്റെ ലുക്ക് ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടി. എത്ത്‌നിക്‌ വസ്ത്രധാരണത്തിൽ എന്നും വേറിട്ട പരീക്ഷണങ്ങൾ നടത്തുന്ന താരമാണ് ശ്രീലീല.

To advertise here,

സാരിയായാലും സൽവാർ സ്യൂട്ടായാലും പരമ്പരാഗത വസ്ത്രങ്ങളെ സ്‌റ്റൈലിഷായി അവതരിപ്പിക്കാൻ താരത്തിന് പ്രത്യേക കഴിവുണ്ട്. ഹൈദരാബാദിൽ നടന്ന 'ഒഎം - ചാപ്റ്റർ 1' സിനിമയുടെ പ്രീ റിലീസ് ചടങ്ങിലും മനോഹരമായൊരു പരമ്പരാഗത ലുക്കിലാണ് ശ്രീലീല എത്തിയത്. ഐവറി നിറത്തിലുള്ള കാഞ്ചീപുരം സാരിയിൽ സായ് പല്ലവിയും ചടങ്ങിനെത്തിയിരുന്നു. എന്നാൽ സ്വർണനിറത്തിലുള്ള പ്രീ ഡ്രേപ്പ്ഡ് സാരിയായിരുന്നു ശ്രീലീലയുടെ തിരഞ്ഞെടുത്തത്.

ഗോൾഡൻ സാരിയിൽ രാജകീയ ഭംഗി

പ്രശസ്ത ഡിസൈനർ മഹിമ മഹാജൻ ഒരുക്കിയ സാരിയിലാണ് ശ്രീലീല എത്തിയത്. ക്രേപ്പ് സിൽക്ക് തുണിയിൽ നിർമിച്ച സാരിയുടെ ബോർഡറിലെ സൂക്ഷ്മമായ സറി വർക്കുകളാണ് പ്രധാന ആകർഷണം. സാരിയുടെ പല്ലു തോളിലൂടെ വ്യത്യസ്തമായ രീതിയിൽ ചുറ്റിയായിരുന്നു അണിഞ്ഞിരുന്നത്.

പ്രത്യേക ഡ്രേപ്പിങ്ങും ലുക്കിന് ഭംഗി നൽകി.സ്വർണനിറത്തിലുള്ള കോർസെറ്റ് ബ്ലൗസാണ് സാരിക്കൊപ്പം പെയർ ചെയ്തത്. സ്വീറ്റ്ഹാർട്ട് നെക്ക്‌ലൈനും സ്പാഗറ്റി സ്ട്രാപ്പുകളുമുള്ള ബ്ലൗസ് പരമ്പരാഗത വസ്ത്രത്തിന് മോഡേൺ ഭംഗി നൽകി. കാവ്യ ശ്രീറാമാണ് താരത്തിന്റെ സ്‌റ്റൈലിങ് നിർവഹിച്ചത്. കല്ലുകൾ പതിപ്പിച്ച ചോക്കറും അതിന് ചേരുന്ന കമ്മലുകളുമായിരുന്നു ആഭരണങ്ങൾ.

മേക്കപ്പിൽ മാറ്റ് ബേസിനൊപ്പം ബ്രൗൺ നിറത്തിലുള്ള ഐഷാഡോയും ബ്ലഷും തിരഞ്ഞെടുത്തു. ബ്രൗൺ ലിപ് ലൈനറിനൊപ്പം ചുവപ്പും ബ്രൗണും കലർന്ന ലിപ്സ്റ്റിക്കാണ് ഉപയോഗിച്ചത്. വിങ്ഡ് ഐലൈനറും മസ്‌കാരയും കണ്ണുകൾക്ക് കൂടുതൽ ഭംഗി നൽകി.

ഫിഷ്‌ടെയിൽ ബ്രെയ്ഡ് രീതിയിൽ മുടി പിന്നിയശേഷം മുൻവശത്തെ മുടിയിഴകൾ മുഖത്തിന് ചുറ്റും വീണുകിടക്കുന്ന രീതിയിൽ സെറ്റ് ചെയ്തു. സ്വർണനിറത്തിലുള്ള കല്ല് പതിപ്പിച്ച പൊട്ടാണ് ലുക്കിന് പൂർണത നൽകിയത്. താരത്തിന്റെ എത്ത്‌നിക്‌ ലുക്കിനെ ആരാധകരും പ്രശംസിച്ചെത്തിയിട്ടുണ്ട്.