യു.എസിലെ അവധിയാഘോഷത്തിനിടെ ആക്ഷൻ ഇതിഹാസം ജാക്കി ചാനെ കണ്ടുമുട്ടിയ സന്തോഷത്തിലാണ് ബോളിവുഡ് താരം ഹൃത്വിക് റോഷൻ. യുഎസിലെ ബെവർലി ഹിൽസ് പ്രദേശത്തെ ഒരു ഹോട്ടലിന് പുറത്തുവെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ജാക്കി ചാനോടൊപ്പമുള്ള ചിത്രങ്ങൾ ഹൃത്വിക് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
രസകരമായ അടിക്കുറിപ്പോടെയാണ് ഹൃത്വിക് പോസ്റ്റ് പങ്കുവെച്ചത്. ആക്ഷൻ ഹീറോ ലേബലിൽ അറിയപ്പെടുന്ന ഹൃത്വിക് ലോകോത്തര ആക്ഷൻ താരമായ ജാക്കി ചാനെ ബഹുമാനത്തോടെ കാണുന്നു എന്ന അർഥം വരുന്നതായിരുന്നു ഹൃത്വികിൻ്റെ കുറിപ്പ്.
നിലവിൽ ഹൃത്വിക്കും സബയും യുഎസിൽ അവധിക്കാലം ആഘോഷിക്കുകയാണ്. മുംബൈയിൽ നടക്കുന്ന സ്റ്റോം എന്ന ത്രില്ലർ സീരീസിലൂടെ ഹൃത്വിക് നിർമ്മാതാവായി ഒടിടി ലോകത്ത് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. പ്രൈം വീഡിയോയുമായി ചേർന്നാണ് പുതിയ സംരംഭം.
Content Highlights: Bollywood star Hrithik Roshan shares joyful moments meeting action legend Jackie Chan in Beverly Hills, USA.
Published: 27 Oct 2025, 05:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented