എച്ച്.ബിഒ സീരിസ് 'ഹൗസ് ഓഫ് ദി ഡ്രാഗൺ' രണ്ടാം സീസണിൻ്റെ ഫിനാലെ എപ്പിസോഡ് ഓൺലെെനിൽ ചോർന്നു. ഞായറാഴ്ച ഈ എപ്പിസോഡ് റിലീസാകാൻ ഇരിക്കെയാണ് വ്യാജ പ്രിന്റ് പ്രചരിച്ചത്.  ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള സീരിസുകളിലൊന്നാണിത്. ജിയോ സിനിമയാണ് ഇന്ത്യയിലെ ഔദ്യോ​ഗിക സ്ട്രീമിങ് പാർട്ണർ. 

To advertise here,

'ദി ക്വീൻ ഹൂ നെവര്‍ വാസ്' എന്ന എപ്പിസോഡാണ് ചോർന്നത്. ചോർന്ന സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് എച്ച.ബി.ഒ രം​ഗത്തെത്തിയിട്ടുണ്ട്. ഒരു അന്താരാഷ്ട്ര വിതരണക്കാരനില്‍ നിന്നാണ് എപ്പിസോഡ് ചോർന്നതെന്ന് എച്ച.ബി.ഒ അറിയിച്ചു. ആസൂത്രിതമായ കാര്യമല്ല ഇതിന് പിന്നിലെന്നും സ്പോയിലറുകൾ സൂക്ഷിക്കണമെന്നും ഇവർ ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞു. 

ഈ എപ്പിസോഡിൻ്റെ ചെറിയ വീഡിയോ ക്ലിപ്പികൾ വ്യാപകമായി പ്രചരിക്കുകയാണ്. എക്സിലൂടെയാണ് സ്പോയിലറുകളിൽ ഏറെയും പ്രചരിക്കുന്നത്. ഇത്തരം വീഡിയോകൾ എച്ച്.ബി.ഒ നീക്കം ചെയ്യുന്നുമുണ്ട്. ഞായറാഴ്ച എപ്പിസോഡ് ഔദ്യോ​ഗികമായി സ്ട്രീമിങ് ആരംഭിക്കുമെന്നും പ്രേക്ഷകർക്ക് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ആസ്വദിക്കാമെന്നും എച്ച്.ബി.ഒ കൂട്ടിച്ചേർത്തു. 

തിങ്കളാഴ്ച രാവിലെ ജിയോ സിനിമയിലൂടെ 'ഹൗസ് ഓഫ് ദി ഡ്രാഗൺ' സീസണ്‍ 2 ഫിനാലെ സ്ട്രീം ചെയ്യും. രണ്ടാം സീസണിലെ എട്ടാം എപ്പിസോഡ് ആണിത്.