മേയ്, ജൂൺ മാസങ്ങളിലായി ഇന്ത്യൻ തിയേറ്ററുകൾ കീഴയക്കാനൊരുങ്ങി ഹോളിവുഡ് ചിത്രങ്ങൾ. എല്ലാതരം പ്രേക്ഷകർക്കും പ്രിയ്യപ്പെട്ട ഹോളിവുഡ് ചിത്രങ്ങളാണ് രണ്ടുമാസങ്ങളിലായി പുറത്തിറങ്ങാനിരിക്കുന്നത്. അടുത്ത ഏതാനും മാസങ്ങളിലായി വലിയ ബോളിവുഡ് ചിത്രങ്ങൾ പുറത്തിറങ്ങാനില്ലെന്നതും ശ്രദ്ധേയമാണ്.

To advertise here,

വേനൽക്കാലത്തെ വലിയ റിലീസുകൾക്ക് തുടക്കം കുറിച്ച് ദ ഡെവിൾ വിയേഴ്‌സ് പ്രാഡ 2 കഴിഞ്ഞദിവസം പുറത്തിറങ്ങി. സ്റ്റാർ വാർസ്: ദ മൻഡലോറിയൻ ആൻഡ് ഗ്രോഗു മേയ് 22-ന് തിയേറ്ററിലെത്തും. സീസണിൽ ബോക്‌സ് ഓഫീസിൽ വലിയ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ റിലീസ് ജൂലായ് 31-നാണ്. ടോയ് സ്റ്റോറി 5 ജൂൺ 19-ന് റിലീസ് ചെയ്യും.

കുടുംബങ്ങളെയും കുട്ടികളെയും ആകർഷിക്കുന്ന മിനിയൻസ് ആൻഡ് മോൺസ്റ്റേഴ്‌സ്, മോവാന എന്നീ ചിത്രങ്ങളും ഈ വേനൽക്കാലത്ത് തിയേറ്ററുകളിലെത്തും. ഇവയെക്കൂടാതെ സ്റ്റീവൻ സ്പീൽബർഗിന്റെ 1975-ലെ ക്ലാസിക് ചിത്രമായ ജോസിന്റെ 4K പതിപ്പും സീസണിൽ വീണ്ടും റിലീസ് ചെയ്യുന്നുണ്ട്. വർഷത്തിന്റെ രണ്ടാംപകുതിയിൽ അവഞ്ചേഴ്സ്: ഡൂംസ്ഡേ, ഡ്യൂൺ: പാർട്ട് ത്രീ, ക്രിസ്റ്റഫർ നോളന്റെ ദ ഒഡീസി എന്നീ വമ്പൻ ചിത്രങ്ങളും റിലീസിനായി ഒരുങ്ങുന്നുണ്ട്‌.