ജോനാഥൻ മേജേഴ്സ് | photo: AP
യുവതിയെ കയ്യേറ്റം ചെയ്ത കേസിൽ ഹോളിവുഡ് നടന്‍ ജോനാഥന്‍ മേജേഴ്സ് അറസ്റ്റിലായി. ശനിയാഴ്ച രാവിലെയാണ് യുവതിയുടെ പരാതിയിന്മേല്‍ നടനെ പോലീസ് അറസ്റ്റ് ചെയ്തത്.
ആക്രമിക്കപ്പെട്ട യുവതി നടന്റെ കാമുകിയാണെന്ന് പോലീസ് അറിയിച്ചു. ടാക്‌സിയില്‍ സഞ്ചരിക്കവെ മറ്റൊരു സ്ത്രീക്ക് മേജേഴ്‌സ്
സന്ദേശമയക്കുന്നത് കാമുകി കാണുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. ഈ സംഭവത്തിന് പിന്നാലെ മേജേഴ്‌സ് തന്നെ ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി.
യുവതിയുടെ തലയിലും മുതുകിലും ചില മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, മേജേഴ്‌സ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്റെ പ്രതിനിധി അറിയിച്ചു.
ഹോളിവുഡിലെ ശ്രദ്ധേയനായ നടനാണ് ജോനാഥന്‍ മേജേഴ്‌സ്. മാര്‍വല്‍ സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രമായ 'ആന്റ്-മാന്‍ ആന്‍ഡ് ദി വാസ്പ്: ക്വാണ്ടമാനിയ'യില്‍ താരം പ്രധാന വേഷത്തിലെത്തിയിരുന്നു.
Content Highlights: hollywood actor Jonathan Majors arrested for assaulting girlfriend
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..