തന്റെ ആരോഗ്യനില ഗുരുതരമാണെന്ന വ്യാജവാർത്തയ്ക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് കണാരൻ. ഇത്തരം വാർത്തകൾക്ക് താനുമായി ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാജവാർത്ത പ്രസിദ്ധീകരിച്ച ഓൺലൈൻ ചാനൽ റിപ്പോർട്ട് ചെയ്യാൻ സഹായിക്കാമോ എന്നും അദ്ദേഹം ചോദിച്ചു.
"എന്റെ നില ഗുരുതരം ആണെന്ന് news of malayalam പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ?" വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഹരീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ.
ഹരീഷിന്റെ പോസ്റ്റ് നടൻ നിർമൽ പാലാഴി ഷെയർ ചെയ്തിട്ടുണ്ട്. "News of malayalam അഡ്മിനെ... റീച്ചിന് വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ..? നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്റ്റുകളുടെ ഫോട്ടോ വെച്ചു വേണോ ഈ നാണം കെട്ട പരിപാടി. ഇന്നലെ രാത്രി ഒരുമിച്ചു പ്രോഗ്രാം കഴിഞ്ഞു പിരിഞ്ഞതാ, ഈ വാർത്തകണ്ട് മാതൃഭൂമി പത്രത്തിൽ നിന്നും വിളിച്ചപ്പോഴാ അവനും #hareeshkanaran വിവരം അറിഞ്ഞത്. ദയവു ചെയ്ത് റിപ്പോർട്ട് അടിക്കാൻ കൂടെ നിൽക്കുമോ..." എന്നാണ് അദ്ദേഹം സ്ക്രീൻഷോട്ടിനൊപ്പം എഴുതിയത്.
നിരവധി പേരാണ് ഹരീഷ് കണാരന് പിന്തുണയുമായി എത്തിയത്. നിങ്ങളെ കൊന്നില്ലല്ലോയെന്നും ഇത്തരം ആളുകൾ എത്രപേരെയാണ് കൊല്ലുന്നതെന്നും ഇവരെ ഒരു പാഠം പഠിപ്പിക്കണം എന്നെല്ലാമാണ് വന്നിരിക്കുന്ന പ്രതികരണങ്ങൾ.
Content Highlights: Actor Hareesh Kanaran refutes false reports about his critical health condition
Published: 09 May 2025, 05:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented