2016-ൽ പുറത്തിറങ്ങിയ തന്റെ കന്നി ചിത്രം 'ഹാപ്പി വെഡ്ഡിങ്ങി'ന് രണ്ടാംഭാഗം പ്രഖ്യാപിച്ച് സംവിധായകൻ ഒമർ ലുലു. ആദ്യഭാഗത്തിന്റെ അതേ ഴോണറിൽ തന്നെയൊരുങ്ങുന്ന ചിത്രം ഉടൻ വരുമെന്ന് ഒമർ ലുലു സാമൂഹികമാധ്യമങ്ങൾ വഴി അറിയിച്ചു. പിന്നീട് ആആറ് സിനിമകൾ സംവിധാനംചെയ്‌തെങ്കിലും, ഒമർ ലുലുവിന്റെ കരിയർ ബെസ്റ്റ് എന്ന് വിശേഷിപ്പക്കപ്പെട്ട ചിത്രമാണ് 'ഹാപ്പി വെഡ്ഡിങ്'.

To advertise here,

രണ്ടാംഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സംവിധായകൻ പങ്കുവെച്ചിട്ടില്ല. സിജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ എന്നിവരായിരുന്നു 'ഹാപ്പി വെഡ്ഡിങ്ങി'ലെ പ്രധാന താരങ്ങൾ. മനീഷ് കെ.സിയും പ്രനീഷും ചേർന്നെഴുതിയ ചിത്രം നിർമിച്ചത് നാസർ അലിയായിരുന്നു. സിനു സിദ്ധാർഥ് ഛായാഗ്രാഹകനായ ചിത്രത്തിന് അരുൺ മുരളീധരൻ സംഗീതവും വിമൽ ടി.കെ. പശ്ചാത്തലസംഗീതവുമൊരുക്കി.

ദൃശ്യ രഘുനാഥ് ആയിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. അനു സിത്താരയും പ്രധാനവേഷം അവതരിപ്പിച്ചു. ഗ്രേസ് ആന്റണി, മെറീന മൈക്കിൾ എന്നിവരും ചിത്രത്തിൽ വേഷമിട്ടു. വൻ പോസിറ്റീവ് റിപ്പോർട്ട് ലഭിച്ച ചിത്രം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.