പ്രേക്ഷകരേവരും ഏറ്റെടുത്ത 'നെയ്മറി'ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ചിത്രം, 'സൂക്ഷ്മദർശിനി'ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റർടെയ്ൻമെന്റ്‌സും എ ആൻഡ് എച്ച്.എസ്. പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമിക്കുന്ന ചിത്രം എന്നീ പ്രത്യേകതകളോടെ എത്തുന്ന 'ധൂമകേതു' റിലീസ് തീയതി പുറത്ത്. സജിൻ ഗോപുവും നിഖില വിമലും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്ന ചിത്രം സെപ്റ്റംബർ 25-ന് തിയേറ്ററുകളിലെത്തും.
'ധൂമകേതു' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏവരും ഏറ്റെടുത്തിരുന്നു. മലയാളത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന അണ്ടർവാട്ടർ ദൃശ്യങ്ങളുമായാണ് 'ധൂമകേതു' ഫസ്റ്റ് ലുക്ക് എത്തിയിരുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ 'ചിരഞ്ജീവി' എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.
സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്.
വിതരണം: ഭാവന റിലീസ്, ഛായാഗ്രഹണം: ജിന്റോ ജോർജ്, എഡിറ്റർ: വിവേക് ഹർഷൻ, സംഗീത സംവിധാനം: അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, ചമയം: ആർ.ജി. വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്, സംഘട്ടനം: സ്റ്റീവൻ കുമാർ, കാസ്റ്റിങ് ഡയറക്ടർ: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതൻ, ഡിസൈൻ: യെല്ലോടൂത്ത്‌സ്, സ്റ്റിൽസ്: സെറീൻ ബാബു, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: നിശാന്ത് എസ്. പിള്ള, വാസുദേവൻ വി.യു, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്‌സ്: പിക്‌റ്റോറിയൽ വി.എഫ്.എക്‌സ്, പ്രോലാബ് വി.എഫ്.എക്‌സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
Content Highlights: Sajin Gopu and Nikhila Vimal starrer 'Dhoomakethu' is scheduled for a theatrical release on September 25. The film is directed by Sudhi Madison, who previously helmed the popular movie 'Neymar'. Jointly produced by Happy Hours Entertainments and A&HS Production House. The supporting cast features Shine Tom Chacko, Ganapathi, and Sidharth Bharathan in key roles. Written by Soni and Manu, with music composed by Ankit Menon and editing by Vivek Harshan.
Published: 08 Sept 2026, 08:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented