
കഴിഞ്ഞവർഷം മലയാളത്തിൽ പുറത്തിറങ്ങി സർപ്രൈസ് ഹിറ്റായ ചിത്രമായിരുന്നു നവാഗതനായ സംജാദ് സംവിധാനം ചെയ്ത ഗോളം. രഞ്ജിത് സജീവ് ആയിരുന്നു നായകനായെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കവേ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംജാദും കൂട്ടരും. ഇതുപക്ഷേ ഗോളത്തിന്റെ രണ്ടാം ഭാഗം അല്ല.
മലയാളത്തിൽ ഇന്നേവരെ ആരും പരീക്ഷിക്കാത്ത ജോണറിലൊരുങ്ങുന്ന ചിത്രത്തിന് ഹാഫ് എന്നാണ് പേര് നൽകിയിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ വാംപയർ ആക്ഷൻ ചിത്രമായിരിക്കും ഹാഫ്. സംജാദിനൊപ്പം പ്രവീൺ വിശ്വനാഥും ചേർന്നാണ് തിരക്കഥ. ഗോളത്തിനു തിരക്കഥ നിർവഹിച്ചതും ഇവർ ഒരുമിച്ചാണ്. ‘ദ ക്രോണിക്കിൾസ് ഓഫ് 2 ഹാഫ് ബ്ലഡ് വാംപയേഴ്സ്’ എന്നാണ് സിനിമയുടെ ടാഗ്ലൈൻ.
സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും വീഡിയോയും സംവിധായകൻ പുറത്തുവിട്ടിട്ടുണ്ട്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആനും സജീവും ചേർന്നാകും നിർമാണം.
ഗോളം സിനിമയേക്കാൾ വലിയ കാൻവാസിലാണ് ഈ സിനിമയൊരുങ്ങുന്നത്. മലയാളത്തിനു പുറത്തും റിലീസ് ചെയ്യുന്ന ചിത്രത്തിലെ കാസ്റ്റിങ്ങിലും വലിയ താരനിര തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ ഫൈറ്റ് മാസ്റ്റേഴ്സ് അടക്കമുള്ള സാങ്കേതിക പ്രവർത്തരെ പുറത്തുനിന്ന് കൊണ്ട് വരുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം കലൂർ ഐ.എം.എ ഹൗസിൽ വെച്ച് നടന്ന ഗോളം, ഖൽബ് എന്നീ ചിത്രങ്ങളുടെ വിജയഘോഷ പരിപാടിയിലാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രീയേഷൻസ് തങ്ങളുടെ പുതിയ ചിത്രമായ ഹാഫ് എന്ന് സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടത്. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്ത് വിടും. പി.ആർ.ഓ -അരുൺ പൂക്കാടൻ.
Content Highlights: Director Samjad`s new film `Half` is announced, a unique vampire action movie in Malayalam
Published: 03 Jan 2025, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented