
മലയാള ചിത്രങ്ങളിൽ മുമ്പും അഭിനയിച്ചിട്ടുണ്ടെങ്കിലും മിന്നൽ മുരളിയിലെ ഷിബു എന്ന കഥാപാത്രം ഗുരു സോമസുന്ദരത്തിന് കേരളത്തിൽ നൽകിയ മൈലേജ് കുറച്ചൊന്നുമല്ല. ചെറുപ്പം മുതലേ സിനിമ തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്നും സിനിമാ റിലീസ് ദിനങ്ങൾ ആഘോഷമാക്കിയ കാലമുണ്ടായിരുന്നെന്നും പറയുകയാണ് അദ്ദേഹം. ക്ലബ് എഫ്.എം സ്റ്റാർ ജാമിലായിരുന്നു അദ്ദേഹം പഴയ ദിനങ്ങൾ ഓർത്തെടുത്തത്.
തന്റെ നാടായ മധുരയിൽ എപ്പോഴും സിനിമ തന്നെയാണ് ആഘോഷമെന്ന് ഗുരു സോമസുന്ദരം പറഞ്ഞു. ഇങ്ങനെയൊരു സിനിമാ സിറ്റിയുണ്ടാകുമോ എന്ന് ആർക്കും അറിയില്ല. ചെറുപ്പത്തിൽ ജുറാസിക് പാർക്ക് ഇറങ്ങിയപ്പോൾ ദിനോസറിന് കട്ടൗട്ട് വെച്ചിട്ടുണ്ട്. ഇരുപതടി ഉയരമുള്ള കട്ടൗട്ടാണ്. ഒരു മാലയൊക്കെ ഇട്ട്, പാലഭിഷേകം നടത്തി ഡാൻസൊക്കെ ചെയ്തു. സൂപ്പർതാരങ്ങളെ മാത്രമല്ല, ദിനോസറടക്കം എല്ലാവരേയും ആരാധിക്കും. അമ്മൻ എന്ന ഒരു ചിത്രം ഇറങ്ങിയിരുന്നു. റിലീസിങ് സമയത്ത് അമ്മന്റെ വലിയ ഇൻസ്റ്റലേഷൻ ചെയ്ത് തിയേറ്ററിന് മുന്നിൽ വെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷവേളകളിൽ പ്രത്യേകിച്ച് ദീപാവലിക്ക് രജനികാന്തിന്റെ ചിത്രം റിലീസാകാതിരുന്നാൽ അദ്ദേഹത്തിന്റെ ഏതെങ്കിലും പഴയ പടം തിയേറ്ററിൽ കളിപ്പിക്കും. ഫിലിം പെട്ടി ദീപാവലിയുടെ അന്ന് രാവിലെ ആട്ടവും പാട്ടുമൊക്കെയായി തിയേറ്ററിലെത്തിക്കും. അങ്ങനെ കണ്ടാലേ ആഘോഷം പൂർണമാവൂ. രജനി സാറിന്റെയൊക്കം പടം ആദ്യദിവസം കണ്ടാൽ ഒരു ഡയലോഗ് പോലും കേൾക്കാനാവില്ല. ശിവാജി റിലീസിന് എല്ലാവരും സീറ്റിന് മുകളിൽ കയറിനിന്നാണ് പടം കണ്ടത്. പിന്നിലിരുന്ന എനിക്ക് കാണാൻ പറ്റാത്തതിനാൽ ഞാനും സീറ്റിൽ കയറി നിന്നു. ഗുരു സോമസുന്ദരം പറഞ്ഞു.
നാലാം മുറ, ഹയ എന്നിവയാണ് ഗുരുവിന്റേതായി മലയാളത്തിൽ ഒടുവിലിറങ്ങിയ ചിത്രം. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ ഒരു പ്രധാനവേഷത്തിൽ അദ്ദേഹമുണ്ട്. ചാൾസ് എന്റർപ്രൈസസ് ആണ് മലയാളത്തിൽ ഇറങ്ങാനിരിക്കുന്ന ചിത്രം. കമൽ ഹാസനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 വിലും ഗുരു സോമസുന്ദരം നിർണായകവേഷത്തിലുണ്ട്.
Content Highlights: guru somasundaram about his movie love, minnal murali, barroz update, indian 2 update
Published: 13 Feb 2023, 11:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented