അമൽ കെ.ജോബി സംവിധാനം ചെയ്യുന്ന ഗുമസ്തൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം കിടങ്ങൂരിൽ ആരംഭിച്ചു. വിജയദശമി ദിനത്തിൽ അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ചലച്ചിത പ്രവർത്തകരും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ സംവിധായകൻ അമൽ.കെ.ജോബിയുടെ പിതാവ് ജോബി തോമസ് ആദ്യ ഭദ്രദീപം തെളിയിച്ചാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. 

To advertise here,

നന്ദു പൊതുവാൾ സ്വിച്ചോൺ കർമ്മവും കുടമാളൂർ രാജാജി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ട് ചിത്രീകരണവും ആരംഭിച്ചു.  ജയ്സ് ജോസ് ആദ്യ ഷോട്ടിൽ അഭിനയിച്ചു. വർഷങ്ങളോളം നിയമജ്ഞന്മാരോടൊപ്പം പ്രവർത്തിച്ചു പോന്ന ഒരു ഗുമസ്തന്റെ കൗശലവും കുതന്ത്രങ്ങളും പ്രമാദമായ ഒരു കേസിനെ നിർണ്ണായകമായ വഴിത്തിരിവുകളിലേക്ക് നയിക്കുകയാണ് ഈ ചിത്രത്തിലൂടെ.  A Brutal criminal beyond the law എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എന്നുന്നത്.

ആൻഡ്രൂസ് പള്ളിപ്പാടൻ- എന്ന ഗുമസ്തനെ ജയ്സ് ജോസ് അവതരിപ്പിക്കുന്നു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോന്ന ജയ്സിന് മുഖ്യധാരാ സിനിമയിൽ മുൻനിരയിലേക്കു കടന്നുവരാനുള്ള സാഹചര്യമൊരുക്കുന്നതാണ് ഈ ചിത്രത്തിലെ ആൻ ഡ്രൂസ് പള്ളിപ്പാടൻ എന്ന കഥാപാത്രം. ബിബിൻ ജോർജ് , ദിലീഷ് പോത്തൻ എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ.

പുതുമുഖം നീമാ മാത്യു വാണ് നായിക. ഡോ. റോണി രാജ്, അസീസ് നെടുമങ്ങാട്,  കൈലേഷ്, മഖ്ബൂൽ സൽമാൻ, ഷാജു ശീധർ, പ്രശാന്ത് അലക്സാണ്ടർ, ഉണ്ണി ലാലു, ഐ.എം.വിജയൻ, ആദിൽ ഇബ്രാഹിം, ആനന്ദ് റോഷൻ, ഫൈസൽ മുഹമ്മദ്, ജോയ് ജോൺ ആന്റണി, ടൈറ്റസ് ജോൺ, ജീമോൻ ജോർജ്, സ്മിനു സിജോ, ബിന്ദു സഞ്ജീവ്, വിജി മാത്യൂസ്, സുധീഷ് തിരുവാമ്പാടി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

placeholder
ഗുമസ്തൻ ചിത്രീകരണത്തിന് കുടമാളൂർ രാജാജി ഫസ്റ്റ് ക്ലാപ്പ് നൽകുന്നു | ഫോട്ടോ: അറേഞ്ച്ഡ്

തിരക്കഥ - റിയാസ് ഇസ്മത്ത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സ്റ്റീഫൻ ദേവസ്സി ഈണം പകർന്നിരിക്കുന്നു. പശ്ചാത്തല സംഗീതം -ബിനോയ് എസ്.പ്രസാദ്. ഛായാഗ്രഹണം - കുഞ്ഞുണ്ണി.എസ്. കുമാർ. എഡിറ്റിംഗ് - അയൂബ് ഖാൻ. കലാസംവിധാനം - രജീഷ്. കെ.സൂര്യ. മേക്കപ്പ് - റഹിം കൊടുങ്ങല്ലൂർ. കോസ്റ്റ്യൂം ഡിസൈൻ -ഷിബു  പരമേശ്വരൻ. പ്രൊജക്റ്റ് ഡിസൈൻ - നിബിൻ നവാസ്, അസ്സോസ്സിയേറ്റ് ഡയറക്ടർ - അമൽദേവ് കെ.ആർ. ലൈൻ പ്രൊഡ്യൂസർ - ലിജിൻ നവാസ്. പ്രൊഡക്ഷൻ കൺട്രോളർ -നന്ദു പൊതുവാൾ.

മുസാഫിർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രികരണം കിടങ്ങൂർ, ഏറ്റുമാനൂർ, പാലക്കാട്‌ എന്നിവിടങ്ങളിലായി പൂർത്തിയാകും. ഫോട്ടോ - അമൽ അനിരുദ്ധൻ. പി.ആർ.ഓ-വാഴൂർ ജോസ്.