ഗുമസ്തൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. നടൻ പ്രഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയാ പേജിലൂടെയാണ് ട്രെയിലർ പ്രകാശനം ചെയ്തിരിക്കുന്നത്. അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ ഇരുപത്തിയേഴിന് പ്രദർശനത്തിനെത്തും. തികഞ്ഞ ഒരു കുറ്റാന്വേഷണ ചിത്രത്തിനു വേണ്ടുംവിധത്തിലാണ് ഇതിലെ ഓരോ രംഗവും കടന്നുപോകുന്നതെന്ന് ട്രയിലർ വ്യക്തമാക്കുന്നു.
ഗ്രാമീണാന്തരീക്ഷത്തിൽ നടക്കുന്ന ഫാമിലി ത്രില്ലറാണ് ഈ ചിത്രം. റിയാസ് ഇസ്മത്തിൻ്റേതാണ് തിരക്കഥ. ഏതാനും ചിത്രങ്ങളിൽ ചെറുതും വലുതുമായ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധയാകർഷിച്ച ജെയ്സ് ജോസാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഗുമസ്തനെ അവതരിപ്പിക്കുന്നത്. പുതുമുഖം നീമാമാത്യുവാണ് നായിക.
ദിലീഷ് പോത്തൻ, ബിബിൻ ജോർജ്, സ്മിനു സിജോ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്സാണ്ടർ, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മക്ബുൽ സൽമാൻ, ജോയ് ജോൺ ആന്റണി, ഫൈസൽ മുഹമ്മദ്, സുന്ദര പാന്ധ്യൻ, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീർ, സുധീഷ് തിരുവമ്പാടി, സ്റ്റീഫൻ മാത്യു, ലുലു ഷെഹീൻ, അലക്സ് കുര്യൻ, രജീഷ് കെ സൂര്യ, രാജേഷ് മേനോൻ, മച്ചാൻ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാൻ റാവുത്തർ, ഡോണാൾഡ് ജോയ്, ജീമോൻ ജോർജ്, പ്രണവ്, മഞ്ജു ഷെറിൻ, എൽദോ രാജു, അനീറ്റ ജോഷി,നന്ദു പൊതുവാൾ ടൈറ്റസ് ജോൺ, ജിൻസി ചിന്നപ്പൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നു.
സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയത് ബിനോയ് എസ് പ്രസാദ്. പ്രശസ്ത ക്യാമറമാൻ എസ് കുമാറിന്റെ മകൻ, കുഞ്ഞുണ്ണി എസ് കുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഈ സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാൻ നിർവഹിക്കുന്നു.
അസോസിയേറ്റ് ഡയറക്ടർ -അമൽദേവ് കെ ആർ. ക്രിയേറ്റീവ് സപ്പോർട്ട് - ടൈറ്റസ് ജോൺ. പ്രൊജക്റ്റ് ഡിസൈനർ -നിബിൻ നവാസ്, കലാ സംവിധാനം -രജീഷ് കെ.സൂര്യാ. മേക്കപ്പ് -റഹീം കൊടുങ്ങല്ലൂർ. കോസ്റ്റ്യൂം -ഡിസൈൻ - ഷിബു പരമേശ്വരൻ. പ്രൊഡക്ഷൻ കൺട്രോളർ -നന്ദു പൊതുവാൾ. പി.ആർ.ഓ -വാഴൂർ ജോസ്. സെപ്റ്റംബർ ഇരുപത്തിയേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
Content Highlights: official trailer of Gumasthan, starring Jays Joseph, is out! Directed by Amal K. Joby
Published: 24 Sept 2024, 08:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented