തോക്കിന് ലൈസൻസുണ്ടായിരുന്നെന്നും അതിക്രമിച്ചുകടന്നവരെ ഭയപ്പെടുത്തി ഓടിക്കുകയായിരുന്നെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് ഗോവിന്ദ പറഞ്ഞു.

മുംബൈയിലെ വസതിയിലേക്ക് ഒരുസംഘമാളുകൾ അതിക്രമിച്ചുകയറിയ സംഭവം ഓർത്തെടുത്ത് ബോളിവുഡ് താരം ഗോവിന്ദ. ഒരുദിവസം അർദ്ധരാത്രിയോടെ 20-ൽ അധികം ആളുകൾ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇവരെ നേരിടുന്നതിനിടയിൽ ഗോവിന്ദയുടെ കൈവശം തോക്കുണ്ടായിരുന്നതായി താരത്തിന്റെ മാനേജർ മാധ്യമങ്ങളെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വെളിപ്പെടുത്തൽ.
തോക്കിന് ലൈസൻസുണ്ടായിരുന്നെന്നും അതിക്രമിച്ചുകടന്നവരെ ഭയപ്പെടുത്തി ഓടിക്കുകയായിരുന്നെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് ഗോവിന്ദ പറഞ്ഞു. 23 പേരുള്ള ഒരുസംഘമാണ് എത്തിയതെന്ന് അദ്ദേഹം ഓർമിച്ചു. അവരുടെ വരവിൽ സംശയം തോന്നിയതിനെത്തുടർന്ന് അവരുടെ വീഡിയോ എടുത്തു. പ്രാദേശിക പോലീസിൽ സഹായത്തിനായി ബന്ധപ്പെടാൻ ശ്രമിച്ചെന്നും എന്നാൽ മുംബൈ പോലീസ് പ്രതികരിക്കാതിരുന്നപ്പോൾ, മറ്റൊരു രാജ്യത്തെ പോലീസുകാരെ ലൈനിൽ നിർത്താൻ വിളിച്ചെന്നും നടൻ പറഞ്ഞു.
ഇതിനിടെ ഒരാൾ ടെറസിൽ കയറിയപ്പോൾ വിവരം ബന്ധുക്കളെ അറിയിക്കുകയും തോക്ക് പുറത്തെടുക്കുകയും ചെയ്തെന്നും ഗോവിന്ദ പറഞ്ഞു. ആരാണെന്ന് ചോദിച്ചപ്പോൾ അവർ ആദ്യം നിശ്ശബ്ദത പാലിച്ചു. അവരുടെ കൂട്ടത്തിലുള്ള ആൾ പറഞ്ഞത് പവർ സിസ്റ്റം ശരിയാക്കാൻ വന്നതാണെന്നാണ്. തോക്കുചൂണ്ടിയതോടെ അവർ പിരിഞ്ഞുപോയി. സമയനഷ്ടത്തെക്കുറിച്ചോർത്ത് അവർ ആരാണെന്ന് കണ്ടെത്താൻ ശ്രമിച്ചില്ല. ഒരു നടൻ തന്റെ ജോലിക്കാണ് ശ്രദ്ധിക്കേണ്ടതെന്നും ഓരോ സാഹചര്യത്തോടും പ്രതികരിക്കാൻ പാടില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
2024 ഒക്ടോബറിൽ സ്വന്തം തോക്ക് വൃത്തിയാക്കുന്നതിനിടെ ഗോവിന്ദയ്ക്ക് അബദ്ധത്തിൽ കാലിൽ വെടിയേറ്റിരുന്നു.
Published: 10 Feb 2026, 08:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented