വിജയ് നായകനായെത്തുന്ന ബീസ്റ്റിലെ അറബിക് കുത്ത് ​ഗാനത്തിന് ചുവടുകൾ വച്ച് യുവനടി ​ഗോപിക രമേശ്. കൊല്ലം ശ്രീനാരായണ കോളജിലെ യൂണിയൻ പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ഗോപിക. സാരി ധരിച്ച് ഗ്ലാമർ ലുക്കിൽ ആണ് ഗോപികയുടെ തകർപ്പൻ ഡാൻസ്. 

To advertise here,

ഗോപികയുടെ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 
‌‌‌
‘‍തണ്ണീർമത്തൻ ദിനങ്ങൾ‍’ എന്ന ചിത്രത്തിലൂടെയാണ് ഗോപിക സിനിമയിൽ അരങ്ങേറുന്നത്. ചിത്രത്തിൽ സ്റ്റെഫി എന്ന ​ഗോപികയുടെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്കിലും ​ഗോപിക ശ്രദ്ധേയ വേഷത്തിലെത്തി.  ഫാഷന്‍ സിഡൈനിങ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ​ഗോപിക. 

നേരത്തെയും താരത്തിന്റെ ഫോട്ടോഷൂട്ടുകൾ വൈറലായി മാറിയിട്ടുണ്ട്. തന്റെ നേരെ വരുന്ന വിമർശനങ്ങളെ ​ഗൗനിക്കാറില്ലെന്ന് ​ഗോപിക മുമ്പ് മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 

വിമര്‍ശനങ്ങളെ ഗൗനിക്കാറേയില്ല. ആദ്യ കാലത്ത് ഞാന്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ വരുന്ന കമന്റുകളും സന്ദേശങ്ങളുമെല്ലാം ഞാന്‍ വായിച്ചു നോക്കാറുണ്ടായിരുന്നു. പിന്നീട് ഞാനത് നിര്‍ത്തി. വിമര്‍ശനം ഏത് അധിക്ഷേപം ഏത് എന്നറിയാത്തവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പറയുന്നത് അഭിപ്രായ സ്വാതന്ത്ര്യമാണ് എന്ന് ധരിക്കുന്നവരാണിക്കൂട്ടര്‍. അവരെ തിരുത്തുന്നത് എളുപ്പമല്ല. കണ്ട് ശീലമില്ലാത്ത കാര്യങ്ങള്‍, ആദ്യമായി കാണുമ്പോള്‍ ചിലര്‍ മുറുക്കും. കാലം കടന്നുപോകുമ്പോള്‍ അത് നോര്‍മലൈസ് ചെയ്യപ്പെടും. ഞാന്‍ എപ്പോഴും ചിന്തിക്കുന്ന കാര്യമാണത്. എട്ടാം ക്ലാസുവരെ ഞാന്‍ ജീവിച്ചതും പഠിച്ചതുമെല്ലാം ഡല്‍ഹിയിലും ചെന്നൈയിലുമായിരുന്നു. അവിടുത്തെ ജീവിതരീതികളാണ് ഞാന്‍ ശീലിച്ചത്. നാട്ടില്‍ വന്നപ്പോള്‍ അത് ചെയ്യാന്‍ പാടില്ല, ഇതു ചെയ്യാന്‍ പാടില്ല എന്ന കമന്റുകള്‍ ഞാന്‍ കേട്ടിരുന്നു. ഒരു കള്‍ച്ചറല്‍ ഷോക്ക് എന്ന് പറയില്ലേ അതായിരുന്നു അനുഭവം. എവിടെയാണെങ്കിലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ നമ്മള്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുത്താല്‍ മുന്നോട്ട് പോകാന്‍ സാധിക്കുകയില്ല. മറ്റൊരാളുടെ ഇഷ്ടങ്ങളെയും താല്‍പര്യങ്ങളെയും ബഹുമാനിക്കുക എന്നതാണ് പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണം... ​ഗോപിക വ്യക്തമാക്കുന്നു