ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടി ചരിത്രം കുറിച്ച് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടത്. 82-ാമത് ഗോള്‍ഡന്‍ ഗ്ലോബിനുള്ള നോമിനേഷനുകള്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. സംവിധാനത്തിന് ആദ്യമായാണ് ഒരിന്ത്യയിൽനിന്നുള്ള ഒരാൾക്ക് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിക്കുന്നത്.

To advertise here,

ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം സംസാരിക്കുന്നത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിൽ.