നവാഗതനായ വിഷ്ണു ദേവ് സംവിധാനം ചെയ്ത 'ലിറ്റിൽ മിസ്സ്‌ റാവുത്തർ' പ്രദശനത്തിന് ഒരുങ്ങുന്നു. ഒക്ടോബർ 12-ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഉയരമുള്ള ആണ്‍കുട്ടിയും ഉയരം കുറഞ്ഞ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രമെന്നാണ് സൂചനകൾ. 

To advertise here,

ഉയരവ്യത്യാസമുള്ള ദമ്പതികള്‍ക്കായി സോഷ്യൽ മീഡിയയിൽ ആകര്‍ഷകമായ ക്യാമ്പയിനും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നു. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവാണ് ലിറ്റിൽ മിസ്സ്‌ റാവുത്തർ നിർമ്മിച്ചിരിക്കുന്നത്. 

ഗൗരി കിഷൻ നൈന റാവുത്തർ എന്ന നായികാ വേഷത്തിലെത്തുന്ന ചിത്രത്തിൽ ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷായാണ് നായകനായി എത്തുന്നത്. ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. 

നവീനും സുധിനുമാണ് സഹനിർമാതാക്കൾ. എഡിറ്റിങ്- സംഗീത് പ്രതാപ്, ഛായാഗ്രഹണം - ലൂക്ക് ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ - വിജയ് ജി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രവീൺ പ്രഭാറാം, സംഗീതം - ഗോവിന്ദ് വസന്ത, ഗാനരചന - അൻവർ അലി, അസോസിയേറ്റ് ഡയറക്ടർ - സിജോ ആൻഡ്രൂസ്, ആർട്ട്‌ - മഹേഷ്‌ ശ്രീധർ, കോസ്റ്റും - തരുണ്യ വി കെ, മേക്കപ്പ് - ജയൻ പൂങ്കുളം, വി.എഫ്.എക്സ് - വിഎഫ്എക്സ് മീഡിയ, സൗണ്ട് ഡിസൈൻ - കെ സി സിദ്ധാർഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിങ് - വിഷ്ണു സുജാതൻ, കളറിസ്റ്റ് - ബിലാൽ റഷീദ്, സ്റ്റിൽസ് - ശാലു പേയാട്, നന്ദു, റിചാർഡ് ആന്റണി, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്, മേക്കിങ് വീഡിയോ - അജിത് തോമസ്, ലിറിക്കൽ വീഡിയോ - അർഫാൻ നുജും, പി ആർ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ