ഉണ്ണി മുകുന്ദന്, സൂരി, ശശികുമാര്‍ എന്നിവര്‍ അഭിനയിക്കുന്ന തമിഴ്ചിത്രം 'ഗരുഡന്'ന്റെ ഫസ്റ്റ് ലുക്കും ഗ്ലിംപ്സും പുറത്തിറങ്ങി. ആര്.എസ് ദുരൈ സെന്തില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
യുവന് ശങ്കര്‍ രാജ സംഗീതവും ആര്‍തര്‍ എ. വില്‍സണ്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ സംവിധായകന് വെട്രിമാരനാണ് എഴുതിയിരിക്കുന്നത്. പ്രദീപ് ഇ.രാഘവ് എഡിറ്റിംഗും ജി.ദുരൈരാജും കലാസംവിധാനത്തിന് മേല്‍നോട്ടം വഹിക്കുന്നു. സമുദ്രക്കനി, രേവതി ശര്‍മ്മ, ശിവദ നായര്‍, മൈം ഗോപി, മൊട്ടായി രാജേന്ദ്രന്, തുടങ്ങിയവരും താരനിരയില്‍ ഉള്‍പ്പെടുന്നു.
ലാര്‍ക്ക് സ്റ്റുഡിയോസിന്റെ ബാനറില്‍ കെ. കുമാര്‍ നിര്‍മ്മിച്ച ഈ ആക്ഷന്‍ പാക്ക് എന്റര്ടെയ്നര് അതിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഇപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ അവസാന ഘട്ടത്തിലാണ്. ഇപ്പോള്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ദൃശ്യങ്ങളും ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കുന്നത്.
Content Highlights: Garudan movie, Soori, Sasikumar, Unni Mukundan, Yuvan, Vetrimaaran, RS Durai Senthilkumar
Published: 19 Jan 2024, 09:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented