കൊച്ചി: ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ റാപ്പര്‍ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളി കസ്റ്റഡിയിൽ. അഞ്ച് ഗ്രാം കഞ്ചാവ് ഇയാളുടെ ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഫ്ളാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ എറണാകുളം ഹില്‍ പാലസ് പോലീസാണ് കഞ്ചാവ് പിടികൂടിയത്.
ഞായറാഴ്ച മലയാളസിനിമയിലെ മുൻനിര സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായതിന് പിന്നാലെയാണ് പുതിയ സംഭവം. അടുത്തിടെ പുറത്തിറങ്ങിയ ആലപ്പുഴ ജിംഖാനയടക്കമുള്ള പ്രമുഖ ചിത്രങ്ങളുടെ സംവിധായകൻ ഖാലിദ് റഹ്മാൻ (35), തമാശ, ഭീമന്റെ വഴി എന്നീ സിനിമകളുടെ സംവിധായകൻ അഷ്‌റഫ് ഹംസ (49) എന്നിവരെയാണ് എക്സൈസ് സംഘം ഞായറാഴ്ച പിടികൂടിയത്.
Content Highlights: ganja seized from rapper Vedan's flat
Published: 28 Apr 2025, 12:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented