മഞ്ജു വാര്യര്‍, ഗായത്രി അശോക്, വിശാഖ് നായര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന 'ഫൂട്ടേജി'ന്റെ റിലീസ് മാറ്റിവച്ചു. വയനാട്ടില്‍ കനത്ത മഴയ്ക്കിടെയുണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ സാഹചര്യത്തിലാണ് സിനിമയുടെ റീലീസ് മാറ്റിയത്. ഓഗസ്റ്റ് രണ്ടിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വിറങ്ങലിച്ച് നില്‍ക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയോടെ. ആഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാന്‍ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നു- അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
Content Highlights: footage movie release postponed, wayanad, chooralmala, landslide
Published: 30 Jul 2024, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented